എന്റെ രാജകുമാരിക്ക് പിറന്നാളാശംസകൾ !! മകൾക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് മോഹൻലാൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ രാജകുമാരിക്ക് പിറന്നാളാശംസകൾ !! മകൾക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് മോഹൻലാൽ

mohanlal

മലയാള സിനിമയുടെ താര രാജാവ് മോഹൻലാലിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. മോഹൻലാലിന് പിന്നാലെ ഇപ്പോൾ പ്രണവും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, രണ്ടു പേരും കൂടി ഒരുമിച്ച് അഭിനയിച്ച ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ പൂർത്തിയായിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നിർത്തി വെച്ചിരിക്കുകയാണ്.

vismaya mohanlal

പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അറിയുവാൻ സാധിക്കുന്നത് എത്തില്ല എന്നാണ്. പെയിന്റിംഗിലും എഴുത്തിലുമാണ് തന്റെ കഴിവെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്‌മയ. ഇപ്പോഴിതാ മകള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസ അറിയിച്ചത്.

Vismaya-Mohanlal-Images-3

വിസ്‌മയയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ഒപ്പം താരപുത്രിയും അച്ഛനെ ടാഗ് ചെയ്തുള്ള ആശംസയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ രാജകുമാരിക്ക് പിറന്നാളാശംസകൾ എന്നാണ് മോഹനലാൽ പങ്കു വെച്ചിരിക്കുന്നത്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!