കൂടെ പിറന്നില്ലെങ്കിലും ഇച്ചാക്ക എനിക്ക് വല്യേട്ടന്‍..! മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ലാലേട്ടന്‍!

ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ എത്തി. ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്ന ലാലേട്ടന്റെ വീഡിയോ കാത്താണ് ആരാധകരും ഇരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ…

ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ എത്തി. ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്ന ലാലേട്ടന്റെ വീഡിയോ കാത്താണ് ആരാധകരും ഇരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി ആശംസാ വീഡിയോ പങ്കുവെച്ചാണ് മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടന്‍ എത്തിയിരിക്കുന്നത്. ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്.

ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയ്ക്ക് വേണ്ടി പറഞ്ഞ വാക്കുകള്‍ ആരാധകരുടെ കണ്ണും മനസ്സും നിറച്ചിരിക്കുകയാണ്. മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മ്മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി.. രക്തബന്ധത്തെക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ്മബന്ധം.. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും. അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടും ഒക്കെ.. ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മ്മബന്ധം ഉണ്ടാക്കാം.. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്.

എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല.

ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്‍ത്‌ഡേ ഇച്ചാക്ക, ലോട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രേയേഴ്‌സ്.. എന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ച് പറഞ്ഞത്. ഈ വീഡിയോ ആരാധകരും ഏറ്റെടുക്കുകയാണ്.