കേരളക്കരയെ ആവേശം കൊള്ളിക്കാൻ മോഹൻ ലാലിൻറെ നൂറു കോടി ബഡ്ജറ്റ് മൂവി മരക്കാർ എത്തുന്നു…..

മമ്മൂട്ടിയുടെ മാമാങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അമ്പത് കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന സിനിമ ഡിസംബറില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇതോടെ മാമാങ്കം ആയിരിക്കും മലയാളത്തില്‍ നിന്നും ഇതുവരെ നിര്‍മ്മിച്ച ഏറ്റവും…

mohanlals-100-crore-budget-movie-goers-to-cheer-kerala

മമ്മൂട്ടിയുടെ മാമാങ്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അമ്പത് കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കുന്ന സിനിമ ഡിസംബറില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇതോടെ മാമാങ്കം ആയിരിക്കും മലയാളത്തില്‍ നിന്നും ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രം. എന്നാല്‍ തൊട്ട് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തും. നൂറ് കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിലും പ്രത്യേകതകള്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍

mhanlal's 100 crore budget movie coming soon

അറിയുന്നത്. മാര്‍ച്ചില്‍ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ ഇതുവരെ കാണാത്ത വിധമുള്ള സാങ്കേതിക വിദ്യകളോടെയായിരിക്കും തിയറ്ററുകളിലേക്ക് എത്തുക. ഐമാക്‌സ് ഫോര്‍മാറ്റില്‍ മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ദൃശ്യഭംഗി ഒരുക്കുമെന്നാണ് അറിയുന്നത്. മരക്കാര്‍ എത്തുന്നത് ഐമാക്‌സ് ഫോര്‍മാറ്റില്‍ ആണെങ്കില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ റെക്കോര്‍ഡ് സിനിമയുടെ പേരിലാവും.

mhanlal 100 crore budget movie coming soon

15 ഐമാക്‌സ് സ്‌ക്രീനുകളെ ഇന്ത്യയില്‍ തന്നെ ആകെ ഉള്ളു. ഇതുവരെ കേരളത്തില്‍ അത്തരമൊന്നില്ല. എന്നാല്‍ നിര്‍മാതാക്കള്‍ അതും എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്. ഇതേ ഫോര്‍മാറ്റില്‍ തന്നെ ചൈനയിലും സിനിമ എത്തിക്കാനാണ് ശ്രമം. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ റിലീസിിന് മുന്‍പ് തന്നെ ചൈനയിലും ആശീര്‍വാദ് ഓഫീസ് തുടങ്ങിയിരുന്നു. ഇതോടെ മോഹന്‍ലാല്‍ സിനിമകളെല്ലാം വലിയ പ്രധാന്യത്തോടെ ചൈനയിലും എത്തുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നിരിക്കുകയാണ്. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ 9 മാസമായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

mhanlal 100 crore budget movie coming soon

നടക്കുകയാണ്. വിഎഫ്എക്‌സ് സാങ്കേതിക വിദ്യകളോട് കൂടി ഏഡിറ്റിങ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സൂചന. അടുത്ത മാര്‍ച്ച് അവസാന ആഴ്ചയോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മരക്കാരിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതിന് തൊട്ട് മുന്‍പായി വലിയ രീതിയിലുള്ള പ്രമോഷനും ആരംഭിക്കുമെന്നാണ് അറിയുന്നത്. കോഴിക്കോടുണ്ടായിരുന്ന സാമുതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലി മരക്കാന്മാരുടെ കഥയുമായിട്ടെത്തുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അഭിനയിക്കാന്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മാണം.