വാള്‍ ചുഴറ്റി വിസ്മയ മോഹന്‍ലാല്‍: അച്ഛനെപ്പോലെ അഭ്യാസിയായ മകള്‍ എന്ന് ആരാധകര്‍: വീഡിയോ

മെയ്‌വഴക്കത്തിലും ആയുധ പരിശീലനത്തിലും അച്ഛനെപ്പോലെ താനും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലാലേട്ടന്റെ മകള്‍ വസ്മയ മോഹന്‍ലാല്‍. തായ്‌ലന്റിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളുമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. കുറച്ച് ആഴ്ചകള്‍ മാത്രം…

മെയ്‌വഴക്കത്തിലും ആയുധ പരിശീലനത്തിലും അച്ഛനെപ്പോലെ താനും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലാലേട്ടന്റെ മകള്‍ വസ്മയ മോഹന്‍ലാല്‍. തായ്‌ലന്റിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളുമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/Cbrk_bVOc9B/

കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങി, പൈയുമായി പ്രണയത്തിലായി, വിസ്മയ ഇന്റസ്റ്റാഗ്രാമില്‍ കുറിച്ചു. നീണ്ട കുറിപ്പിനൊപ്പം വിസ്മയ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

ആയുധമേന്തി ചുവടുവയ്ക്കുന്ന വിസ്മയയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അച്ഛന്‍ മോഹന്‍ലാലിന് പോന്ന മകള്‍ തന്നെയാണ് താനെന്ന് വിസ്മയ വീണ്ടും തെളിയിക്കുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.