വര്‍ഷങ്ങളായുള്ള ആത്മബന്ധം! പ്രതാപ് പോത്തന്റെ വിയോഗത്തില്‍ വേദനയോടെ മോഹന്‍ലാല്‍!!

നടനും സംവിധായകനും ആയ പ്രതാപ് പോത്തന്റെ വിയോഗം സിനിമാ ലോകത്തേയും ആരാധകരേയും ദുഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ നടന്‍ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ പ്രിയസുഹൃത്തിന്റെ ഫോട്ടോ പങ്കുവെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച

അനുഗ്രഹീത കലാകാരനായിരുന്നു പ്രതാപ് പോത്തന്‍ എന്ന് മോഹന്‍ലാല്‍ കുറിയ്ക്കുന്നു. പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍.. എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. മലയാള, തമിഴ് സിനിമാ ലോകത്തെ സജീവ സാന്നിധ്യമായിരുന്നു പ്രതാപ് പോത്തന്‍.

അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം പന്ത്രണ്ടോളം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്റെ വിയോഗ വാര്‍ത്ത പ്രിയപ്പെട്ടവര്‍ക്ക് ഒരു ഞെട്ടല്‍ തന്നെ ആയിരുന്നു.

ഇപ്പോള്‍ പ്രിയ സുഹൃത്ത് നഷ്ടപ്പെട്ട വേദനയില്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പിന് അടിയില്‍ ആരാധകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുകയാണ്. മലയാള സിനിമ എന്നും അദ്ദേഹത്തെ ഓര്‍ക്കും എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. അതേസമയം, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലാണ് പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ചത്.

Nikhina