ലൂസിഫര്‍ കണ്ട പ്രേക്ഷകരെ അമ്ബരപ്പിക്കണമെങ്കില്‍ അടുത്ത ചിത്രം അതുക്കുംമേലേയാവണം! മനസുതുറന്നു പ്രിത്വി!

ലൂസിഫര്‍ കണ്ട പ്രേക്ഷകരെ അമ്ബരപ്പിക്കണമെങ്കില്‍ ചിത്രം അതുക്കുംമേലേയാവണം.പക്ഷേ, അതിനുള്ള ആത്മവിശ്വാസം ഇപ്പോള്‍ പൃഥ്വിരാജിനുണ്ട്. കൃത്യമായ സ്‌ക്രിപ്റ്റ് മുരളി ഗോപി കൈമാറിയാല്‍ ആറുമാസത്തിനുള്ളില്‍ പടത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറിലൂടെ കാഴ്ചവെച്ചതെന്ന്…

Mohanlals Lucifer 2nd part

ലൂസിഫര്‍ കണ്ട പ്രേക്ഷകരെ അമ്ബരപ്പിക്കണമെങ്കില്‍ ചിത്രം അതുക്കുംമേലേയാവണം.പക്ഷേ, അതിനുള്ള ആത്മവിശ്വാസം ഇപ്പോള്‍ പൃഥ്വിരാജിനുണ്ട്. കൃത്യമായ സ്‌ക്രിപ്റ്റ് മുരളി ഗോപി കൈമാറിയാല്‍ ആറുമാസത്തിനുള്ളില്‍ പടത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ്

താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറിലൂടെ കാഴ്ചവെച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എങ്കില്‍ ആ ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്ബുരാന്‍’ അദ്ദേഹത്തിനുമുന്‍പില്‍ ഒരുക്കുന്ന വെല്ലുവിളികളും ചെറുതാവില്ല. സംവിധായകനെന്നനിലയില്‍ പൃഥ്വിരാജിന്റെ സാങ്കേതികജ്ഞാനംകൂടി പ്രകടമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍.

സുകുമാരന്‍ തന്റെ മക്കള്‍ക്ക് ഇന്ദ്രജിത്തെന്നും പൃഥ്വിരാജെന്നും പേരുകളിട്ടത് അപാരമായ ഉള്‍ക്കാഴ്ചയോടെയാണ്. ഒരാള്‍ സ്വര്‍ഗത്തിന്റെ അധിപന്‍. മറ്റൊരാള്‍ ഭൂമിയുടെ അധിപനും. ഗൗതം മേനോന്റെ വെബ് സീരീസിലൂടെ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഇന്ദ്രന്‍ നടനജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലാണ്. പൃഥ്വിരാജ് മികച്ച നടനെന്നും സംവിധായകനെന്നും തെളിയിച്ച്‌ ജൈത്രയാത്ര തുടരുന്ന ഘട്ടത്തിലും.

സുരാജ് മികച്ച നടനാണ്. ദേശീയപുരസ്കാരംവരെ പുല്ലുപോലെ കേരളത്തിന് നേടിത്തന്ന പ്രതിഭ. പക്ഷേ, നടനെന്നനിലയില്‍ നിര്‍മാതാവിന് ലാഭം നേടിക്കൊടുക്കാനുള്ള ‘കരുത്ത്’ സുരാജിനെക്കാള്‍ പൃഥ്വിരാജിനുണ്ട്. പ്രേക്ഷകപിന്തുണ, ചാനല്‍ റൈറ്റ്, ആമസോണ്‍ പ്രൈം, ഓവര്‍സീസ് റൈറ്റ്‌സ് എന്നിങ്ങനെ കൂട്ടിക്കിഴിച്ചാല്‍ പൃഥ്വിയുടെ തട്ടാവും താഴ്ന്നുനില്‍ക്കുക. അങ്ങനെനോക്കുമ്ബോള്‍ തന്റെ കഥാപാത്രത്തിന് അല്പംപോലും നെഗറ്റീവ് ഷെയ്ഡ് ഉണ്ടാകാത്ത തരത്തില്‍ സ്‌ക്രിപ്റ്റില്‍ ഇടപെടാന്‍ അദ്ദേഹത്തിന് സാധിക്കും. അതല്ലെങ്കില്‍ ആ പടം വേണ്ടെന്നുവയ്ക്കാന്‍കഴിയും. പക്ഷേ, അതിനൊന്നും ശ്രമിക്കാതെ പൃഥ്വി, ഡ്രൈവിങ് ലൈസന്‍സില്‍ അഭിയിച്ചു. ചിത്രം മികച്ച അഭിപ്രായം നേടി ഹിറ്റുമായി. അതാവണം വ്യത്യസ്തത തേടുന്ന ഒരു നടന്റെ സമീപനം. കെട്ടിക്കിടക്കാതെ പരന്നൊഴുകാനുള്ള ശ്രമം. ഏതെങ്കിലുമൊരു ഇമേജില്‍ കുടുങ്ങിപ്പോകാതിരിക്കാനുള്ള ശ്രദ്ധ.

പൃഥ്വിരാജിനുവേണ്ടി സച്ചി എഴുതിയ ചിത്രങ്ങളെല്ലാംതന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഈ ചിത്രത്തിലുമുണ്ട് തിരക്കഥയിലെ ആ മികവ്. ചെറിയൊരു കഥ എത്ര മനോഹരമായാണ് സച്ചി വികസിപ്പിച്ചിരിക്കുന്നത്. പഴയപോലല്ല. ഇപ്പോഴത്തെ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതും ഈ മികവാണ്. ആര്‌ എന്ത്‌ ചെയ്തു എന്നതിനെക്കാള്‍ എങ്ങനെ ചെയ്തുവെന്നാണവര്‍ ചിന്തിക്കുന്നത്. പഴയകാലമായിരുന്നെങ്കില്‍ സുരാജിന്റെ കഥാപാത്രത്തെ ചില തിരുത്തലുകളോടെ സ്വന്തമാക്കിയേനേ നായകന്‍. എന്നിട്ട് പ്രത്യക്ഷത്തില്‍ വെറുപ്പിക്കുന്ന ഒരു കഥാപാത്രത്തെ സുരാജിന്‌ വെച്ചുനീട്ടിയേനേ. ചിത്രത്തില്‍ പലയിടങ്ങളിലും സുരാജിന്റെ കഥാപാത്രം മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് ഇടമൊരുക്കിയത് പൃഥ്വിരാജ് എന്ന നടന്റെ വിശാലമായ കാഴ്ചപ്പാടാണ്. ഈയൊരു ഈഗോ ഒഴിവാക്കലിന് നന്ദി പൃഥ്വിരാജ്. സിനിമയുടെ പല ഘട്ടങ്ങളിലും പരമ്ബരാഗതചിന്തകള്‍കൊണ്ട് സുരാജ് അല്ലേ മുന്‍പില്‍ എന്ന്‌ തോന്നാമെങ്കിലും അഭിനയമികവുകൊണ്ട് പൃഥ്വിരാജ് അത് മറികടക്കുന്നുണ്ട്.

വേറിട്ട പരീക്ഷണങ്ങളാണ് പൃഥ്വിരാജ് എന്ന അഭിനേതാവ് ഇപ്പോള്‍ നടത്തുന്നത്. മികച്ച കഥയും കഥാപാത്രങ്ങളും കണ്ടെത്തുന്നു. അത്തരം സിനിമകള്‍ യാഥാര്‍ഥ്യമാകാന്‍ സ്വയം നിര്‍മിക്കുന്നു. ചിലയാളുകളുടെ പടങ്ങളില്‍ മാത്രം കുടുങ്ങിക്കിടക്കാതെ മികച്ച കഥകളുമായെത്തുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. അതിനിടയിലാണ് മികച്ച സംവിധായകനായുള്ള മാറ്റവും. മോഹന്‍ലാലിനെ നായകനാക്കിയ ആദ്യ സംവിധാനസംരംഭം ലൂസിഫര്‍ നേടിയത് 200 കോടിക്കുമേല്‍ ഗ്രോസ് കളക്‌ഷനാണ്. സംവിധായകനെന്നനിലയില്‍ പൃഥ്വിരാജിന്റെ സാങ്കേതികജ്ഞാനംകൂടി പ്രകടമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍.