ഫുട്പാത്തിലെ കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മലയാളികളെ എന്നും വിസ്മയിപ്പിച്ച ത്‌രത്തിന്റെ പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ളതാണ് വീഡിയോയാണ് പ്രചരിക്കുന്നത്.…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മലയാളികളെ എന്നും വിസ്മയിപ്പിച്ച ത്‌രത്തിന്റെ പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്നുള്ളതാണ് വീഡിയോയാണ് പ്രചരിക്കുന്നത്. മോഹൻലാൽ കാറിൽ നിന്നും ഇറങ്ങി വരുമ്പോൾ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. അവ ശ്രദ്ധയിൽപ്പെട്ട താരം ഒരുമടിയും കൂടാതെ തന്നെ അവയൊക്കെ പെറുക്കി മാറ്റുന്നത് വീഡിയോയിൽ കാണാൻ കഴിയും.

മോഹൻലാലിന്റെ ഫാൻസ് പേജിൽ വന്നിരിക്കുന്ന വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിക്കുന്നത്. ഇത് ശരിക്കും ഒരു പാഠമാണ്, ബഹുമാനം മാത്രം, അതെ, അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ്, ഒരു സമ്പൂർണ്ണ നടൻ, ഇതൊക്ക് ലലേട്ടേനെ പറ്റുള്ളു എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. അതേ സമയം മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലൊൺ ജനുവരി 26ന് പ്രദർശനത്തിനെത്തും. ഏറെ നാളുകൾക്ക ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമയാണ് എലോൺ.