ലാലേട്ടൻ അന്ന് പറഞ്ഞ രഹസ്യം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു ലെന 

മലയാള സിനിമയിൽ നിരവധി വലുതും ചെറുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷക പ്രിയങ്കരിയായ നടി ലെന തനിക്കു മോഹൻലാൽ പറഞ്ഞു തന്ന സീക്രട്ടിനെ കുറിച്ച് ഒരു അഭിമുഖ്ത്തിനു കൊടുത്ത വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഇത്രയും ഭംഗി ആയി ഡയലോഗ് പറയുന്നതെങ്ങനെ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം പറയുന്ന മറുപടി ഇങ്ങനെ

തന്നെ പതറാതെ ഇങ്ങനെ ഡയലോഗ് പഠിപ്പിച്ചു തന്നത് ലാലേട്ടൻ ആണ്. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത ഞാൻ ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാണ് കാരണം എനിക്ക് തന്ന ഡയലോഗുകൾ വലിയ പാരഗ്രാഫ് പോലെയാണ് എനിക്ക് തന്നെ തോന്നും ഒരു ഹിസ്റ്ററി എസ് എ പോല, അതും ഈ ഡയലോഗുകൾ ലാലേട്ടനോടും, അദ്ദേഹം പോലീസ് സ്റ്റേഷനിൽ വന്നു കായും കെട്ടി നില്കുകയാണ്. ഞാൻ എങ്ങനെ ഈ ഡയലോഗുകൾ പറയും, ഞാൻ ആകെ വിഷമിച്ചു പോയി ലെന പറയുന്നു

ലാലേട്ടൻ എന്റെ ഈ വെപ്രാളം കണ്ടിട്ട് ചോദിച്ചു എന്താണ് പ്രശ്നം, ഞാൻ അദ്ദേഹത്തിനു ഈ ഡയലോഗുകൾ കാണിച്ചിട്ട് പറഞ്ഞു ഇത്  ഒരുപാട് ഉണ്ട് ഞാൻ വിചാരിച്ചു ലാലേട്ടനും കൂടിയുള്ളതാണെന്നു എന്നാൽ ഇത് ഞാൻ ഒറ്റക്ക് പറയണം, എനിക്ക് ആകെ ടെൻഷൻ ഇതെങ്ങനെ പഠിച്ചെടുക്കും. അപ്പോൾ അദ്ദേഹം പറഞ്ഞു ഇതിങ്ങനെ അല്ല പഠിക്കേണ്ടത്, അങ്ങനെ അത് പഠിക്കേണ്ട സീക്രട്ട് ലാലേട്ടൻ എനിക്ക് പറഞ്ഞു തന്നു അത് ഞാൻ നിങ്ങൾക്ക് വിശദീകരിക്കുന്നില്ല നടി പറയുന്നു, പക്ഷെ ലാലേട്ടൻ അന്ന് പഠിപ്പിച്ച ആ രഹസ്യം എന്റെ ജീവിതവും , കരിയറും മാറ്റിമറിച്ചു ലെന പറയുന്നു.

Previous articleഋഷബ് ഷെട്ടിയുടെ കാന്താര ഓസ്‌കാറിലേക്ക്; സന്തോഷം പങ്കുവെച്ച് ഹോംബാലെ ഫിലിംസ്
Next articleഒൻപതാമത്തെ പ്രണയം, പുള്ളിയുടെ പണത്തിൽ ആയിരുന്നു നോട്ടം അനന്യ