നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

‘സ്ത്രീധനം’ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് മോളി കണ്ണമാലി. സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തെ പ്രോക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ…

‘സ്ത്രീധനം’ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് മോളി കണ്ണമാലി. സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തെ പ്രോക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് മോളി കണ്ണമാലി സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ താരം ഇഗ്ലീഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.’ടുമാറോ’ എന്ന സിനിമയിലൂടെയാണ് മോളി കണ്ണമാലിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം.

മലയാളിയും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമായ ജോയ് കെ. മാത്യു ചിത്രം ഒരുക്കുന്നത്.സിനിമയുടെ പൂജ നാളെ തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കും. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ ഉൾപ്പെടുത്തിയാണ് ടുമാറോ നിർമിക്കുന്നത്. ടുമാറോ ആന്തോളജി ശൈലിയിൽ എത്തുന്ന ചിത്രമാണ്. ഏഴ് കഥകൾ പറയുന്ന സിനിമയിൽ ഒരെണ്ണം ഇന്ത്യയിൽ വെച്ചാണ് ചിത്രീകരിക്കുന്നത്.

മോളി കണ്ണമാലി ഇന്ത്യയിൽ ചിത്രീകരിക്കുന്ന സിനിമയിലാണ് അഭിനയിക്കുക. ടാസോ,സാസ്‌കിയ, പീറ്റർ, റ്റിസ്സി, എലൈസ്, ഹെലൻ, ജെന്നിഫർ, ഡേവിഡ്, ജോയ് കെ. മാത്യു,അലന, ജൂലി, ക്ലെ, ദീപ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.സിദ്ധാർത്ഥൻ, കാതറിൻ, സരോജ്,ആദം കെ അന്തോണി, ജെയിംസ് ലെറ്റർ എന്നിവർ ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്