ജപ്‌തിയുടെ വക്കിൽ എത്തിയ മോളിക്കു ആധാരം എടുത്തുതിരിച്ചു നൽകി ഫിറോസ് 

നടി മോളി കണ്ണമാലിക്ക് ഒരു ആശ്വാസവുമായി ഫിറോസ് കുന്നംപറമ്പിൽ, താരത്തിന്റെ വീട് ജപ്തിയുടെ വക്കിൽ ആയിരുന്നു, ഇപ്പോൾ നടിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകിയിരിക്കുകയാണ് സോഷ്യൽ വർക്കർ ആയ ഫിറോസ് കുന്നംപറമ്പിൽ, ഫിറോസ് താരത്തിന്റെ വീട്ടിൽ എത്തി ആധാരം തിരിച്ചു നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഫിറോസിന്റെ ഫേസ് ബുക്ക് പേജിൽ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഞാൻ ഈ പ്രശ്നം മുഴുവനും പരിഹരിച്ചിട്ടുണ്ട്, ഇനിയും ജപ്തിയുടെ കാര്യത്തിൽ മോളി ചേച്ചിക്ക്  ഇനിയും ഒരു രൂപ പോലും ആരും നൽകേണ്ട എന്നായിരുന്നു ഫിറോസ് തന്റെ ഫേസ്ബുക്കിലിലൂടെ പറഞ്ഞിരുന്നത്. നിങ്ങളുടെ തെറ്റിധാരണകൾ മാറ്റാൻ ഇനിയും ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറയുന്നു. അതുപോലെ മോളി കണ്ണമാലി സുഖം ഇല്ലാതിരുന്നപ്പോളും ഞങ്ങൾ സഹായിച്ചിരുന്നു എന്നും ഫിറോസ് പറയുന്നു.

പിന്നീട് സുഖം പ്രാപിച്ച ചേച്ചിയെ കാണാൻ ചെന്നപ്പോൾ ആണ് വീടിന്റെ ജപ്തിയുടെ വിവരം അറിഞ്ഞത്. അന്ന് എന്റെ കൈപിടിച്ചു കരഞ്ഞ മേരി ചേച്ചിയെ ഇപ്പോൾ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. അസുഖം ബാധിച്ചു ഹോസ്പിറ്റൽ ബില്ല് അടക്കാൻ കഴിയാതിരുന്ന സമയത്തും വിവരം അറിഞ്ഞു ഞങ്ങൾ 250000 രൂപ നൽകി സഹായിച്ചിരുന്നു അതിനു ശേഷമാണ് വീട്ടിൽ സുഖം പ്രാപിച്ച എത്തിയ ചേച്ചിയുടെ വീട് ജപ്തിയുടെ വക്കിൽ ആണെന്ന് വിവരം അറിയുന്നത്. അന്ന് പറഞ്ഞിരുന്നു ഈ മാസം 20  നെ ആണ് വീടിന്റെ ജപ്തി നടകുന്നത്. എന്തായാലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഈ ഒരു കാര്യവും ചേച്ചിക്ക് ചെയ്യ്തു കൊടുക്കാൻ കഴിഞ്ഞു ഫിറോസ് പറയുന്നു. ഇനിയും മോളിക്കൊപ്പം ഒരു ആൽബം ചെയ്യണമെന്നും ആഗ്രഹം ഫിറോസ് പ്രകടിപ്പിച്ചു,

Previous articleആശ ശരത്തിൻറെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി
Next articleആ യൂട്യൂബ് ചാനലിനെതിരെ മാനനഷ്ട കേസ് കൊടുക്കുകയാണ്: അഭിരാമി സുരേഷ്