‘അമ്മയുടെ സ്‌നേഹത്തിന് അതിരുകളില്ല’,സൈക്കിളിൽ കസേര കെട്ടിവെച്ച് തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ; വീഡിയോ വൈറലാവുന്നു

ദിവസവും സമൂഹമാധ്യമങ്ങളിൽ നമ്മൾ നിരവധി വീഡിയോകൾ കാണാറുണ്ട്. വീഡിയോകളിൽ ചിലത് സന്തോഷം നൽകുന്നവയാവും, കൗതുകമുണർത്തുന്നതാവും, എന്നാൽ ചിലത് സങ്കടം തോന്നുന്നവയായിരിക്കും ചില വീഡിയോ ആവട്ടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ്…

ദിവസവും സമൂഹമാധ്യമങ്ങളിൽ നമ്മൾ നിരവധി വീഡിയോകൾ കാണാറുണ്ട്. വീഡിയോകളിൽ ചിലത് സന്തോഷം നൽകുന്നവയാവും, കൗതുകമുണർത്തുന്നതാവും, എന്നാൽ ചിലത് സങ്കടം തോന്നുന്നവയായിരിക്കും ചില വീഡിയോ ആവട്ടെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ടു പോവാൻ സ്വീകരിച്ച മാർഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ് അമ്മ.സൈക്കിളിന്റെ പിൻ ഭാഗത്ത് ചെറിയ പ്ലാസ്റ്റിക് കസേര സീറ്റായി ഉപയോഗിച്ചിരിക്കുകയാണ്.

ഈ കസേരയിൽ ഇരുന്നാണ് കുഞ്ഞ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നത്.അമ്മയും കുഞ്ഞും സൈക്കിൾ യാത്ര ആസ്വദിക്കുകയാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാവും.കുഞ്ഞ് വളരെയധികം സന്തോഷത്തിലാണ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നത്. ഈ വീഡിയോ ടിറ്റ്വറിൽ പങ്കുവെച്ചിരിക്കുന്നത് ആർപിജി ഗ്രൂപ്പിന്റെ ചെയർമാനായ ഹർഷ് ഗോയെങ്കയാണ്  .