മജീഷ്യൻ മുതുകാടിനൊപ്പം അപർണ മൾബറി; ‘മോണിക്ക ഒരു എഐ സ്റ്റോറി’ ട്രെയിലർ എത്തി

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്‌ഷൻറെ ബാനറിൽ ഒരുക്കുന്ന ‘മോണിക്ക ഒരു എഐ സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ എത്തി. എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിക്കുകയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ഈ ചിത്രത്തിൽ അപർണ മൾബറി ടൈറ്റിൽ റോളിൽ എത്തുന്നു. എഐ സാങ്കേതികവിദ്യയെയും ഒരു കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’.

ചിത്രത്തിൽ അപർണയ്‌ക്കൊപ്പം മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിർമാതാവ് മൻസൂർ പള്ളൂരും സംവിധായകൻ ഇ.എം. അഷ്‌റഫും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. സിനിമയുടെ സംഗീതം നൽകുന്നത് നജീം അർഷാദ്, യർബാഷ് ബാച്ചു, അപർണ എന്നിവരാണ്. ഛായാഗ്രഹണം ഷറഫുദ്ദീൻ. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയായി “മോണിക്ക ഒരു എഐ സ്റ്റോറി”യെ ഇന്ത്യൻ സർക്കാരിൻറെ എഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ ഇംഗ്ലിഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ഈ സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര കഥാപാത്രത്തിനു പുറമെ, ഗായികയായും അരങ്ങേറുകയാണ് അപർണ. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്, ഹാതിം,അലൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്

Ajay

Recent Posts

കുറേ സംസാരിക്കാനുണ്ട്; ഹേറ്റേഴ്‌സിനെ കൊണ്ടുവരെ  ഡിസർവിങ്ങെന്ന് പറയിപ്പിച്ച വിന്നറാണ് ജാസ്മിൻ

25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്സില് പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും…

2 hours ago

ഗബ്രിയുടെയും ജാസ്മിന്റെയും നോട്ടത്തിൽ പ്രണയമുള്ളതായി തോന്നി : ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലൂടെ ജാസ്മിൻ ജാഫറിപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ബ്യൂട്ടി…

2 hours ago

വോട്ടിങ്ങിൽ ജിന്റോ 6 ആഴ്ചയിൽ ഒന്നാമത് ; ജാസ്മിൻ എങ്ങുമില്ല

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ജനപ്രീയമായ പരിപാടികളിൽ ഒന്നാണ്  ബിഗ് ബോസ് . ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ളതും ഇതേ ഷോ…

2 hours ago

പോകുന്നെങ്കിൽ പോകട്ടെ ഒരു ഘട്ടത്തിൽ തിരിച്ചു വരും; ലക്ഷ്മി പറയുന്നു  , മകൾ ഐശ്വര്യയ്ക്കും സംഭവിച്ചത് ഇത് തന്നെ

ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി, അമ്മ ലക്ഷ്മിയുടെ അതേ പാത പിന്തുടർന്നു സിനിമയിലെത്തിയ നടിയാണ് മകൾ…

3 hours ago

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം;മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ കപ്പെടുക്കുമെന്ന് തീരുമാനിച്ചിരുന്നു; ജിന്റോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടൈറ്റിൽ വിന്നറാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും…

3 hours ago

ഷെയ് നിനെ  കാണുമ്പോൾ തനിക്ക് പഴയ മോഹൻലാലിനെ ഓർമ്മ വരും; സാന്ദ്ര തോമസ്

ഷെയിൻ നിഗം അഭിനയിച്ച പുതിയ ചിത്രമാണ് 'ലിറ്റിൽ ഹാർട്ട്', ഇപ്പോൾ ചിത്രത്തിലെ ഷെയിനിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നിർമാതാവും,…

4 hours ago