കുരങ്ങൻ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി, വീഡിയോ വൈറൽ

ബൈക്കിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുരങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബദോസരായ് മേഖലയിലാണ് കുരങ്ങന്‍ റോഡ് മുറിച്ചുകടക്കാന് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ…

ബൈക്കിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുരങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബദോസരായ് മേഖലയിലാണ് കുരങ്ങന്‍ റോഡ് മുറിച്ചുകടക്കാന് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

കുരങ്ങന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെങ്കിലും റോഡിന്റെ മറുവശത്തേക്ക് എത്തുന്നതിനുപകരം അമിതവേഗത്തില്‍ വന്ന ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഭാഗ്യവശാല്‍, ബൈക്ക് ഓടിക്കുന്ന വ്യക്തി ശരിയായ സമയത്ത് ബ്രേക്ക് വലിച്ചു, കുരങ്ങന് പരിക്കേറ്റില്ല.

ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്കിനും ടയറിനും ഇടയിലുള്ള ചെറിയ വിടവില്‍ കുരങ്ങന്‍ കുടുങ്ങിക്കിടക്കുന്നത് വീഡിയോയില്‍ കാണാം. നാട്ടുകാര്‍ ഓടിയെത്തി. കുരങ്ങിനെ മോചിപ്പിക്കുന്നതിനായി നാട്ടുകാര്‍ ബൈക്കിന്റെ ടയര്‍ നീക്കം ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.