ബ്രോ ഡാഡിക്ക് പിന്നാലെ മോണ്‍സ്റ്ററും ഒ.ടി.ടിയിലേയ്‌ക്കോ?

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ക്ക് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘മോണ്‍സ്റ്റര്‍’ ഒ.ടി.ടിയിലേക്കെന്ന് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 8ന് ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ എത്തുമെന്ന രീതിയിലാണ് അനൗദ്യോഗിക…

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ക്ക് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘മോണ്‍സ്റ്റര്‍’ ഒ.ടി.ടിയിലേക്കെന്ന് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 8ന് ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ എത്തുമെന്ന രീതിയിലാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം കോവിഡ് പ്രതിസന്ധിക്കിടയില്‍ തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ ശ്രമിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ‘മോണ്‍സ്റ്റര്‍’മായി ബന്ധപ്പെട്ട പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘സല്യൂട്ട്’ മാര്‍ച്ച് 18ന് സോണി ലിവില്‍ റിലീസ് ചെയ്യും.