മുരിങ്ങയില പൊടിയുടെ വില കുത്തനെ ഉയരുന്നു, വില കേട്ടാൽ ആരും ഒന്ന് ഞെട്ടും

മുരിങ്ങക്കായയ്ക്ക് വില ഉയരുന്നതിനോടൊപ്പം ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെയും വില കുത്തനെ കൂടിയിരിക്കുകയാണ്. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയാണ് വിപണിയിലെ വില. ലഭ്യതക്കുറവും ആവശ്യം ഏറിയതുമാണ് മുരിങ്ങാക്കായയ്ക്കും മുരിങ്ങയില പൊടിച്ചതിനും വില വര്‍ധിക്കാന്‍…

moringa-leaf-rate-increasin

മുരിങ്ങക്കായയ്ക്ക് വില ഉയരുന്നതിനോടൊപ്പം ഉണക്കിപ്പൊടിച്ച മുരിങ്ങയിലയുടെയും വില കുത്തനെ കൂടിയിരിക്കുകയാണ്. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയാണ് വിപണിയിലെ വില. ലഭ്യതക്കുറവും ആവശ്യം ഏറിയതുമാണ് മുരിങ്ങാക്കായയ്ക്കും മുരിങ്ങയില പൊടിച്ചതിനും വില വര്‍ധിക്കാന്‍ കാരണം. മൂപ്പെത്തിയ ഇലയുടെ പൊടിക്ക് 6,000 രൂപ വരെയുമെത്തി.

moringa-leaf-rate-increasin

കരള്‍ രോഗം, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ മുതലായവ പ്രതിരോധിക്കാന്‍ മുരിങ്ങിയില വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമായതിനാല്‍ വിദേശവിപണിയിലടക്കം ഇന്ത്യന്‍ മുരിങ്ങയിലപ്പൊടിക്ക് ആവശ്യക്കാരേറെയാണ്. മുന്‍പ് 70 ഗ്രാമിന് 100 രൂപയ്ക്കു കിട്ടിയിരുന്നത് ഇപ്പോള്‍ 50 ഗ്രാമിന് 500 രൂപ വരെ ഈടാക്കുന്നുണ്ട്.

moringa-leaf-rate-increasin

പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് പിന്നാലെ മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിച്ചത് സാധാരണക്കാരായ ജനങ്ങളെ ഏറെ വലയ്ക്കുന്നു. ഉള്ളിവില 160ഉം കടന്ന് പോയതോടെ ഹോട്ടലുകളിലടക്കമുള്ള മെനുവിലില്‍ നിന്നും ഉള്ളിവിഭവങ്ങള്‍ അപ്രത്യക്ഷമാവാന്‍ വഴിയൊരുക്കി. അതിന് പിന്നാലെ ഏറെ ആവശ്യക്കാര്‍ കുറഞ്ഞ മറ്റൊരു പച്ചക്കറിയായിരുന്നു മുരിങ്ങാക്കായ. കിലോയ്ക്ക് 300 രൂപ കടന്നതോടെയാണ് മുരിങ്ങാക്കായയെ വിഭവങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ജനങ്ങള്‍ പ്രേരിതരായത്.