വയറ്റിൽ പെട്ടുപോയ പലതും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്‌തിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായി, അമ്പരപ്പ് മാറാതെ ഡോക്ടര്‍മാർ

അറിയാതെ വയറ്റിൽ പെട്ടുപോയ പല സാധനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്‌തിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായാണ്. ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍നിന്ന് നീക്കംചെയ്തത് ഒന്നര കിലോ സ്വര്‍ണവും 90 നാണയങ്ങളുമാണ്. പശ്ചിമ ബംഗാളിലെ  രാംപുരഹട്ടില്‍ ആണ് സംഭവം…

അറിയാതെ വയറ്റിൽ പെട്ടുപോയ പല സാധനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്‌തിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായാണ്. ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍നിന്ന് നീക്കംചെയ്തത് ഒന്നര കിലോ സ്വര്‍ണവും 90 നാണയങ്ങളുമാണ്. പശ്ചിമ ബംഗാളിലെ  രാംപുരഹട്ടില്‍ ആണ് സംഭവം നടന്നത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍  ബുധനാഴ്ചയാണ് സംഭവത്തെ തുടർന്നുള്ള ശസ്ത്രക്രിയ നടന്നത്. മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം, വാച്ച്‌ തുടങ്ങിയ ആഭരണങ്ങളും 90 നാണയങ്ങളുമാണ്  യുവതിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്‌.

മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത്. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ പതിവായി കാണാതായതിനെ തുടര്‍ന്ന് രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് യുവതി ആഭരണങ്ങള്‍ വിഴുങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടത്.  കുറേ ദിവസങ്ങളായി അക്രമ വാസന കാണിക്കുകയും ഓരോ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത് തുടങ്ങി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.