മോസ്റ്റ് പ്രോമിസിംഗ് ആക്ടറായി റിഷബ് ഷെട്ടി!!!

2023 ലെ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ പുരസ്‌കാരം സ്വന്തമാക്കി നടന്‍ റിഷബ് ഷെട്ടിക്ക്. ‘കാന്താര’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് റിഷബിന് അവാര്‍ഡ്. ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മോസ്റ്റ് പ്രോമിസിംഗ് ആക്ടറായിരിക്കുകയാണ് റിഷബ്.…

2023 ലെ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ പുരസ്‌കാരം സ്വന്തമാക്കി നടന്‍ റിഷബ് ഷെട്ടിക്ക്. ‘കാന്താര’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് റിഷബിന് അവാര്‍ഡ്. ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മോസ്റ്റ് പ്രോമിസിംഗ് ആക്ടറായിരിക്കുകയാണ് റിഷബ്.

അടുത്തിടെ, ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരം കണ്ടിരുന്നു. രാജ്ഭവനില്‍ പ്രധാനമന്ത്രിക്കൊപ്പം ഡിന്നര്‍ കഴിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കന്നഡ സിനിമാ വ്യവസായത്തിലും വിനോദ വ്യവസായത്തിലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ സംസാരിച്ചു. വ്യവസായ മേഖലയില്‍ നിന്നുള്ള ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം കുറിപ്പ് എഴുതി എടുത്തു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു, ഏറ്റവും പ്രധാനമായി, ഞങ്ങള്‍ പറയുന്നത് അദ്ദേഹം കേട്ടു എന്നും റിഷബ് പറയുന്നു.

കാന്താരയെക്കുറിച്ചും ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ ഈ കഥ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ചും സംസാരിച്ചു. നമ്മുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന സിനിമ ചെയ്തതിന് പ്രധാനമന്ത്രി തങ്ങളെ അഭിനന്ദിച്ചു. അദ്ദേഹം കാന്താരയെക്കുറിച്ച് പലതവണ പരാമര്‍ശിച്ചു, അത് അതിശയകരമായി തോന്നി എന്നും റിഷബ് പറഞ്ഞു.

അതേസമയം, ‘കാന്താര 2’വിന്റെ ജോലികളില്‍ ആണ് റിഷബ് ഇപ്പോള്‍.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയായിട്ടാണ് ‘കാന്താര 2’ എത്തുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാന്താര 2 വിനായി.