സഹോദരങ്ങൾക്ക് വേണ്ടി അൻസിബ വിവാഹം പോലും വേണ്ടെന്നു വെച്ചു; അൻസിബയുടെ ഉമ്മ 

ഇത്തവണത്തെ ബിഗ് ബോസ്സ മലയാളം സീസണിലെ മൈന്‍ഡ് ഗെയിമര്‍ എന്ന നിലയിലാണ് അന്സിബ  അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്‍സിബയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മാത്രമല്ല ഫാമിലി റൗണ്ടില്‍ അന്‍സിബയുടെ ഉമ്മയും സഹോദരനും എത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
അന്‍സിബ തന്റെ ജീവിതത്തില്‍ എത്രത്തോളം കഷ്ടപ്പെട്ടിരുന്ന വ്യക്തിയാണെന്നും സ്വന്തം ജീവിതം പോലും മറ്റുള്ളവര്‍ക്ക് വേണ്ടി വേണ്ടെന്ന് വെച്ച ആളാണെന്നും ഓര്‍മ്മപ്പെടുത്തുകയാണ് സമീർ രാജ് എന്ന  ആരാധകന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ആണ് .ഒരു വെക്കേഷന്‍ ടൈം എന്റെ ലൈഫില്‍ കിട്ടിയപ്പോള്‍ ആണ് ഒരു ഇടവേളക്ക് ശേഷം ബിഗ് ബോസ് ഞാന്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. പറഞ്ഞു വന്നാല്‍ അസി റോക്കി പുറത്തായത്തിന് ശേഷം. ബിഗ് ബോസ് 6 മനംമടുപ്പിക്കുന്നതായിരുന്നു. ആരോടും പ്രത്യേകിച്ച് ഇഷ്ടം തോന്നിയിരുന്നില്ല. പക്ഷേ ഇടക്കെപ്പോഴോ അന്‍സിബയെ ഇഷ്ടമായി. എന്ന് കരുതി വോട്ട് ചെയ്യാനോ സപ്പോര്‍ട്ട് ചെയ്യാനോ പോയില്ല. അവിടെ ഉള്ളവരില്‍ അറിഞ്ഞോ അറിയാതെയോ മൈന്‍ഡ് ഗെയിം കളിക്കുന്നത് അവരാണ്.
അങ്ങനെ ഞാന്‍ ഇഷ്ടപ്പെട്ടപോലെ തന്നെ ക്രമേണ ഒരുപാട് ആളുകള്‍ അന്‍സിബയെ ഇഷ്ടപ്പെട്ടു തുടങ്ങി. അപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ അന്‍സിബയുടെ സപ്പോര്‍ട്ട് കൂടുന്നത് കണ്ടിട്ട് അവരെ ഡീഗ്രേഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ തൊട്ട് അന്‍സിബയെ പബ്ലിക്കിലി സപ്പോര്‍ട്ട് ചെയ്യണമെന്ന് തോന്നി.

ഒരു ഫിലിം സ്റ്റാര്‍ എന്നതിലുപരി അന്‍സിബയെ പറ്റി ഒരു ഇന്‍ഫര്‍മേഷനും അറിയില്ലെന്നിരിക്കെ ആണ് ഇന്നലെ ബിഗ് ബോസ് പ്ലസില്‍ അന്‍സിബയുടെ ലൈഫ് സ്റ്റോറി അവരുടെ ഉമ്മ പറഞ്ഞു കേട്ടത്. അത് വളരെയധികം ഹൃദയം തൊടുന്നൊരു കഥയായിരുന്നു. ആറു മക്കളില്‍ ഒരുവളായി അന്‍സിബയുടെ ജനനം. പക്ഷേ അവളുടെ ലൈഫ് മുന്നോട്ട് പോകവേ ഉപ്പയും ഉമ്മയും സെപ്പറേറ്റ്ഡ് ആയി. തുടര്‍ന്ന് ആറാം ക്ലാസ് തൊട്ട് അവളുടെ എഡ്യൂക്കേഷന്‍ ഹോസ്റ്റലിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു. അവളെയും മറ്റുള്ള സഹോദരങ്ങളെയും നോക്കാന്‍ അന്‍സിബയുടെ ഉമ്മക്ക് സ്വന്തം വീട് വില്‍ക്കേണ്ടി വരുന്നു. തുടര്‍ന്ന് തന്റെ കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവന്‍ ഏറ്റെടുത്തുകൊണ്ട് തന്റെ സഹോദരങ്ങളേയും ഉമ്മയെയും നോക്കാന്‍ വേണ്ടി അന്‍സിബ തന്റെ 15 ആം വയസ്സ് മുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ഇടക്കെപ്പേഴോ അന്‍സിബയെ മാര്യേജ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താന്‍ മാരീഡ് ആയാല്‍ സഹോദരങ്ങളെ പഠിപ്പിക്കാനും മറ്റും തന്നെ പോലെ ഹസ്ബന്‍ഡ് ശ്രമിക്കുമോ

അതിനായി സമ്മതിപ്പിക്കുമോ എന്ന ചോദ്യങ്ങള്‍ നിരത്തി കൊണ്ട് അന്‍സിബ തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി മാര്യേജ് ലൈഫ് വേണ്ടാന്ന് വച്ചു. അങ്ങനെ സ്വന്തം ഫാമിലിക്ക് വേണ്ടി ലൈഫ് ത്യജിച്ചവള്‍ ആണ് അന്‍സിബ എന്നറിഞ്ഞപ്പോള്‍ അവളോടുള്ള ഇഷ്ടം കൂടി… ഐ സല്യൂട്ട് യൂ അന്‍സിബ. ഇത്രയും പ്രാരാബ്ധം നീ തലയില്‍ വച്ചിട്ടും പേര്‍സണല്‍ ലൈഫിലും സ്വന്തം പേഴ്‌സണാലിറ്റിയിലും മിനിമം ക്വാളിറ്റി കീപ്പ് ചെയ്തതില്‍. മിനിമം ക്വാളിറ്റി സ്വയം കൈവരിച്ചതില്‍. അന്‍സിബ ഹസന്‍ വിന്നര്‍ ആകുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ നിന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഇനി മുതല്‍ എല്ലാകാലവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു…’ എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്തായാലും ഫൈനൽ ഫൈവിൽ അൻസിബ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരാണ് ഒരു വിഭാഗം പ്രേക്ഷർ. വോട്ടിങ്ങിലും അൻസിബ മുന്നിലുണ്ട്. ബിഗ് ബോസ് വീട്ടിൽ നിൽക്കേണ്ട തനിക്ക്  പോകണമെന്ന് പലപ്പോഴും പറഞ്ഞിട്ടും ഈ പോരെക്ഷക പിന്തുണയുടെ ഫലമായി അൻസിബ ഇപ്പോഴും ബിഗ് ബോസ് വീട്ടിനുള്ളിൽ തന്നെയാണ്. തുടക്കത്തിൽ ഒതുങ്ങിയിരുന്ന തുടങ്ങിതാരം കഴിഞ്ഞ ആഴ്ച ഇറങ്ങി കളിക്കാനും  തുടങ്ങിയിരുന്നു. എന്നാൽ ഈയാഴ്‌ച ഫാമിലി വീക്ക് ആയതു കൊണ്ട് ചൂടുപിടിച്ച ടാസ്കുകളൊന്നും വീട്ടിനുള്ളിൽ ഇല്ല എന്നതാണ് വാസ്തവം