മകനെ ലൈംഗീകമായി പീഡിപ്പിച്ച ‘അമ്മ അറസ്റ്റിൽ!

പതിനാല് വയസ്സുള്ള മകനെ പീഡിപ്പിച്ച കേസിൽ ‘അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ പോലീസ് ആണ് പോക്സോ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്. ഈ സ്ത്രീയും ഇവരുടെ ഭർത്താവും നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തി കഴിയുകയും മക്കൾ ഇവർക്കൊപ്പവുമായിരുന്നു…

പതിനാല് വയസ്സുള്ള മകനെ പീഡിപ്പിച്ച കേസിൽ ‘അമ്മ അറസ്റ്റിൽ. കടയ്ക്കാവൂർ പോലീസ് ആണ് പോക്സോ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്. ഈ സ്ത്രീയും ഇവരുടെ ഭർത്താവും നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തി കഴിയുകയും മക്കൾ ഇവർക്കൊപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ അമ്മയുടെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന മകനെയും കൊണ്ട് അച്ഛൻ വിദേശത്തേക്ക് പോയിരുന്നു. അവിടെ വെച്ച് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത മനസ്സിലാക്കിയ പിതാവ് നാട്ടിൽ എത്തിയ ശേഷം ഈ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. നാട്ടിലെത്തിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലും നടത്തിയപ്പോഴും നാല് വർഷമായി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി.

ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റ് പോലീസിന് പരാതി നൽകുകയും പോലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എന്നാൽ കുടുംബ പ്രശ്നത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും മജിസ്ട്രേറ്റിനു മുന്നിൽ പോലും കുട്ടി ഈ മൊഴിയിൽ ഉറച്ചു തന്നെ നിൽക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. ഇങ്ങനെ ഒരു വാർത്ത ഇത് ആദ്യമായാണ് കേരളത്തിൽ റിപ്പോർട്ട ചെയ്യുന്നുവെന്നതാണ് അതിശയകരം. കേരളം ജനതയ്ക്ക് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല ഈ വാർത്ത കേട്ടിട്ട്. രാത്രി കാലങ്ങളിൽ ‘അമ്മ തന്നോട് മോശമായി പെരുമാറാറുണ്ടെന്നാണ് കുട്ടി നൽകിയ മൊഴി. ജിമ്മിൽ ജോലി നോക്കുകയായിരുന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചുവെന്നാണ് പുറത്ത് വരുന്ന വാർത്ത.

നാല് കുട്ടികൾ ആയിരുന്നു ഈ ദമ്പതികൾക്ക് ഉള്ളത്. അതിൽ മൂത്ത കുട്ടി ഒരിക്കൽ അമ്മയുടെ ഫോണിൽ മോശം ചിത്രങ്ങൾ കണ്ടുവെന്ന് വിദേശത്തുള്ള അച്ഛനോട് പറഞ്ഞു. ശേഷം നാട്ടിലെത്തിയ പിതാവും മാതാവും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഇരുവരും തമ്മിൽ വേർപിരിയുകയുമായിരുന്നു.