പതിനഞ്ച് കുട്ടികൾക്ക് ജൻമം നൽകി, ഇനി കാത്തിരിക്കുന്നത് പതിനാറാമത്തെ കുട്ടിക്ക് വേണ്ടി !!

പതിനഞ്ച് കുട്ടികളെ പ്രസവിച്ച ഒരമ്മ തന്റെ പതിനാറാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ ‘അമ്മ അടുപ്പിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. 38 കാരിയായ പാറ്റി ഹെർണാണ്ടസ് ആണ്  പതിനഞ്ചു…

പതിനഞ്ച് കുട്ടികളെ പ്രസവിച്ച ഒരമ്മ തന്റെ പതിനാറാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ ‘അമ്മ അടുപ്പിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. 38 കാരിയായ പാറ്റി ഹെർണാണ്ടസ് ആണ്  പതിനഞ്ചു കുട്ടികൾക്ക് ജന്മം നൽകിയ ആ ധീര വനിത. പാറ്റി ഹെർണാണ്ടസും അവരുടെ ഭർത്താവ് കാർലോസും തന്റെ മക്കളുമായി  നോർത്ത് കരോളീനയിലെ അഞ്ചു ബെഡ്‌റൂമുള്ള വീട്ടിലാണ് താമസം. ഇവരുടെ വീട്ടിൽ ഒരു നഴ്സറിയുമുണ്ട്. അഞ്ചു കട്ടിലുകൾ ആണ് ഈ നഴ്സറിയിൽ ഉള്ളത്.

ഒരാഴ്ചത്തേക്ക് ഏകദേശം 37,000 രൂപ ചിലവ് വരും ഇവർക്ക്. മക്കളിൽ ആറു പേർ മൂന്നു തവണയായി പിറന്ന ഇരട്ടകളാണ്. 2008 ലായിരുന്നു ആദ്യ പ്രസവം. ഏറ്റവും ഇളയ കുഞ്ഞ് 2020 ഏപ്രിൽ മാസത്തിലാണ് പിറന്നത്ഒരു പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വീണ്ടും ഗർഭം ധരിക്കുമെന്ന് പാറ്റി പറയുന്നു. അടുത്ത കുഞ്ഞ് 2021 മെയ് മാസത്തിൽ പിറക്കും. കൂടുതൽ കുട്ടികളുണ്ടാവുന്നത് സന്തോഷമെന്നും ഇവർ പറയുന്നു. കുട്ടികൾക്ക് വീട്ടിലെ ജോലികൾ എല്ലാം തന്നെ ഈ ‘അമ്മ പങ്കുവെച്ച് കൊടുക്കാറുണ്ട്, ഓരോ കുട്ടികളുടെ അടുത്തും എല്ലാ ആവിഷയത്തിനും ഈ അമ്മ ഓടിച്ചെല്ലാറുണ്ട്.

ഇവരുടെ കുട്ടികൾക്ക് എല്ലാം c യിൽ തുടങ്ങുന്ന പേരുകൾ ആണ് ഇട്ടിരിക്കുന്നത്, ഇനി സ്വന്തമായി 16 സീറ്റുള്ള ഒരു വാഹനം വാങ്ങാനാണ് ഇവരുടെ പ്ലാൻ.