വിവാദ ഫോട്ടോഷൂട്ട്, ഫോട്ടോഗ്രാഫർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാദ ഫോട്ടോഷൂട്ട്, ഫോട്ടോഗ്രാഫർക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ!

Motive Pix Photographer says sorry

കഴിഞ്ഞ ദിവസം ആയിരുന്നു വിവാദമായ ആ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു ക്ഷേത്രത്തിനു മുന്നിൽ അർദ്ധ നഗ്നയായി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചത്. ആദ്യത്തെ ഇതൊരു ഹിന്ദു ക്ഷേത്രം ആണെന്ന് കരുതിയെങ്കിലും ക്ഷേത്രം സെറ്റ് ഇട്ടതാണെന്നു പിന്നീടാണ് മനസിലായത്. മോട്ടീവ് പിക് സ്റ്റുഡിയോ മാനേജ്‌മന്റ് എന്ന മീഡിയ ആണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ വൈറൽ ആകുകയായിരുന്നു. ഈ ചിത്രങ്ങൾ കണ്ടു കണ്ണുതള്ളാത്തതായി ആരും ഇല്ല എന്ന് പറയാം.

ഹിന്ദു വിശ്വാസത്തെയും ശൈലിയും വൃണപ്പെടുത്തിക്കൊണ്ടുള്ള ഈ ഫോട്ടോഷൂട്ടിനെതിരെ വലിയ വിവാദമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ഹിന്ദു വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം വ്യാപകമായി പുറത്തിറങ്ങുന്നുണ്ടെന്നും ഇനിയും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണം എന്നുമാണ് ഹിന്ദുവിശ്വാസികൾ ഒറ്റകെട്ടായി പറയുന്നത്. ഈ ഫോട്ടോഷൂട്ടിനു ശേഷം മാധ്യമങ്ങളിൽ എല്ലാം വലിയ രീതിയിൽ ഉള്ള പ്രതിഷേധം ആണ് ഉയർന്നു വന്നത്. ഇത് വരെയുള്ള അവഹേളനങ്ങൾ എല്ലാം സഹിക്കാമെന്നും എന്നാൽ ഇത് ഒരു ഹിന്ദുവിന് താങ്ങാവുന്നതിലും അധികം ആണെന്നുമാണ് ഹിന്ദു വിശ്വാസികൾ പറയുന്നത്.

ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ഇപ്പോൾ മാപ് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങൾ എല്ലാം വിവാദമായതോടെയാണ് ഫോട്ടോഗ്രാഫർ ക്ഷമാപണം നടത്തിയത്. മോട്ടീവ് പിക്സ് സ്റ്റുഡിയോ ഉടമ ബി.എൽ അനീഷാണ് തന്റെ ഫേസ്‌ബുക്കിലൂടെ ഹിന്ദു വിശ്വാസികളോട് മാപ്പ് പറഞ്ഞത്. ക്ഷേത്രത്തിന്റെ സെറ്റിട്ട് ഫോട്ടോ എടുത്തയാളാണ് താനെന്നും ഹൈന്ദവ സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് അനീഷ് ഫേസ്‌ബുക്ക് വീഡിയോ വഴി മാപ്പുപറഞ്ഞത്. ഈ വിഷയത്തിൽ ശ്രീ രാമസേനയുടേയും ശ്രീ ആഞ്ജനേയ സേവാ സംഘം പ്രവർത്തകരുടേയും ഇടപെടൽ ഉണ്ടായി. എത്രവലിയ തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്ക് മനസിലായി. ഞാൻ ചെയ്ത ഈ തെറ്റിന് എല്ലാ ഹൈന്ദവ വിശ്വാസികളും സഭകളും എന്നോട് ക്ഷമിക്കണം എന്നും ഇനി ഇത്തരത്തിൽ ഉള്ള തെറ്റുകൾ താൻ ആവർത്തിക്കില്ല എന്നും അനീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

 

Join Our WhatsApp Group

Trending

To Top
Don`t copy text!