News

മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ മാതാപിതാക്കൾക്ക് കൊടുത്തിരിക്കുന്നത് എട്ടിൻറ്റെ പണി

പുതുക്കിയ മോട്ടോർ വാഹനവകുപ്പിന്റെ നിയമങ്ങൾ കൊണ്ട് ഇപ്പോൾ കുരുക്കിലായത് മാതാപിതാക്കൾ ആണ്.മോട്ടോർ വാഹന അപകടങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന ഈകാലത്തുകുറച്ചു ജീവനെകിലും     പൊലി യാതിരിക്കണം എങ്കി ൽ നമ്മൾ ഈ നിയമങ്ങൾ പാലിച്ചേ മതിയാവു, അതിനു നമ്മുടെ മോട്ടോർ വാഹന വകുപ്പിനെയും സർക്കാരിനെയും പഴിച്ചിട്ടു കാര്യമില്ല . പുറം രാജ്യങ്ങളിലൊക്കെ വാഹനങ്ങൾ നിരത്തിലൂടെ ഓടിക്കണമെങ്കിൽ ഒരുപാടു റൂൾസ്  നമ്മൾ പാലിക്കണം, അവിടെയൊക്കെ ആളുകൾ അത് ഒരു പിഴവും കൂടാതെ പാലിക്കുന്നുമുണ്ട്. പക്ഷെ

സാക്ഷരത ഇത്രയും കൂടുതൽ ഉള്ള നമ്മുടെ കേരളത്തിൽ വാഹന അപകടങ്ങൾ മൂലമുള്ള മരണങ്ങൾ പെരുകിക്കൊണ്ടേ ഇരിക്കുന്നു.കൂടുതലും യുവാക്കളാണ് ഇതിനു ഇരയാവുന്നത് .ആക്‌സിഡന്റൽ മരണങ്ങൾ ഇപ്പോൾ നമ്മുക്ക് സർവസാധാരണമായ ഒരു കാഴ്ചയാണ് ,എന്നാൽ അത് ഇല്ലാതാക്കുന്നത് ഒരു കുടുംബത്തെയാണ് . എൻറ്റെ ഒരു സുഹൃത്തിനു സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് ഞാൻ നിങ്ങളോടു പറയുന്നത്…..”എന്റെ സുഹൃത്തും ഞാനും ഇവിടെ ഗൾഫിൽ  ഒരുമിച്ചു വർക്ക് ചെയ്യുന്നു. പുള്ളി കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോൾ ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. തന്റെ ഏക മകന് പ്ലസ് ടു കഴിഞ്ഞു വാങ്ങാൻ ഇരുന്നതാണ് . പക്ഷെ നേരത്തെ വാങ്ങി.പുള്ളിയുടെ മൊൻറ്റെ നിർബന്ധ പ്രകാരമാണ് വണ്ടി വാങ്ങിയത് .

 

മാത്രമല്ല പുള്ളി കുറെ റിസർച്ച് ച്യ്തിട്ടാണു ബുള്ളറ്റ് വാങ്ങിയതും, കാരണം ബുള്ളറ്റ് ആക്‌സിഡണ്ട് പൊതുവെ കുറവാണു പോലും.വണ്ടി വാങ്ങാൻ പോയപ്പോൾ മകൻ ഏറ്റവും മികച്ചതുതന്നെ തിരഞ്ഞെടുത്തു റോയൽ എൻഫീൽഡ് ക്ലാസിക് 500 ബ്ലാക്ക്‌ . അങ്ങനെ കുറച്ച ലോൺ ഉം എടുക്കേണ്ടി വന്നു.അങനെ ലീവ് കഴിഞ്ഞു അദ്ദേഹം തിരിച്ചെത്തി.ഒരാഴ്ച കഴിഞ്ഞു ഞങൾ പതിവുപോലെ വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ വീട്ടിൽ നിന്ന് ഒരു കാൾ മകന് ആക്സിഡന്റ് ഉണ്ടായി ,സ്പോട്ടിൽ തന്നെ കുട്ടി മരിച്ചു.എമർജൻസി ലീവ് എടുത്തു നാട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് മറ്റൊരു ദുരന്തം .” 16 വയസു മാത്രം പ്രായമുള്ള മൈനർ ആയ കുട്ടി ,മാത്രമല്ല ലൈസൻസ് ഇല്ല, ഹെൽമെറ്റ് ധരിച്ചിട്ടുണ്ടോ എന്നത് പ്രശ്നമല്ല,  വണ്ടി ഓടിക്കാൻ റൂൾ  ഇല്ല , ഓടിച്ചു ആക്സിഡന്റ് സംഭവിച്ചാൽ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനേക്കാൾ ഉപരി റൂൾ വയലേഷൻ ന്റെ പേരിൽ കേസ് എടുക്കും, അത് വണ്ടിയുടെ രെജിസ്ട്രേഷൻ  ആരുടെ പേരിലാണോ അവരുടെ പേരിൽ.”

അങനെ നാട്ടിൽ എത്തിയപ്പോൾ അദ്ദേഹം നേരെ പോലീസ് കസ്റ്റഡിയിൽ  ആയി. 3 വർഷത്തേക്ക് ജയിൽ ,പോരാത്തതിന് വണ്ടി ഇടിച്ചു  പരുക്കേറ്റ ആളിന് നഷ്ടപരിഹാരം വണ്ടിക്കും അയാളുടെ ശാരീരിക മുറിവുകൾക്കും .എന്തായാലും അദ്ദേഹത്തിന് അകെ ഒരു മകനെ ഉണ്ടായിരുന്നുള്ളു ,മകൻ നഷ്ടമായി , ജയിൽലിൽ  പോകേണ്ടി വന്നു,ജോലി നഷപ്പെട്ടു , ഒരു കുടുബം നശിച്ചു…..അപ്പോൾ എനിക്ക് നിങ്ങളോടു പറയാനുള്ളത് അമ്മാറാരോടും പ്രായത്തിന്റെ കലിപ്പ് തീർക്കുന്ന യുവ തലമുറകളോടും ആണ്. നിങ്ങൾ ആണ് മാറേണ്ടത് .അച്ഛൻ നാട്ടിൽ ഇല്ലാത്തപ്പോൾ അമ്മയോട് വഴക്കിട്ടു വണ്ടി ഓടിക്കുന്നവർ, അച്ഛനെയും അമ്മയെയും വിധികളാക്കി വണ്ടിയിൽ വിലസുന്നവർ നിങൾ നാളെ ഇതുപോലെ ഒരു കഥയായ മാറരുത് …..!

 

Trending

To Top
Don`t copy text!