മൗനി റോയി ഇനി കേരളത്തിന്റെ സ്വന്തം, മലയാളികളുടെ മരുമകളാക്കാൻ തയ്യാറെടുപ്പ് നടത്തി നാഗകന്യക, ചിത്രങ്ങൾ കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

മൗനി റോയി ഇനി കേരളത്തിന്റെ സ്വന്തം, മലയാളികളുടെ മരുമകളാക്കാൻ തയ്യാറെടുപ്പ് നടത്തി നാഗകന്യക, ചിത്രങ്ങൾ കാണാം

ഏറെ ആരാധകർ ഉള്ള ബോളിവുഡ് നടിയാണ് മൗനി റോയ്, സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിൽ കൂടിയാണ് താരം ഏറെ ശ്രദ്ധ നേടിയത് , മൗനി റോയ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്.ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ താരം വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു, മലയാളി സൂരജ് നമ്പ്യാർ ആണ് താരത്തിന്റെ വരൻ, ഏറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ കാമുകന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മൗനി.

ഈയടുത്ത് മൗനി  പങ്കുവെച്ച ഒരു വീഡിയോയിൽ താരം തന്റെ കാമുകന്റെ മാതാപിതാക്കളെ അച്ഛൻ ‘അമ്മ എന്ന് വിളിക്കുന്നത് ഏറെ ചർച്ച ആയിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, മലയാളി സൂരജ് നമ്പ്യാർ താരത്തിന്റെ കഴുത്തിൽ  താലി ചാർത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ, വിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല, ഇപ്പോൾ കേരള സാരിയിൽ അതി മനോഹരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, കേരളത്തിന്റെ മരുമകളാകാൻ ഉള്ള തയ്യാറെടുപ്പാണോ ഇത്, മരുമകൾക്ക് സ്വാഗതം എന്നിങ്ങനെയുള്ള കമെന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം ശ്രദ്ധ നേടിയത്

മൗനി കഴിഞ്ഞ ലോക്ക് ഡൌൺ മുഴുവൻ ദുബായിൽ തന്റെ സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിനി എന്ന പരമ്പരയിൽ കൂടിയാണ് താരം താര പദവിയിലേക്ക് എത്തുന്നത്, അക്ഷയ് കുമാർ നായകനാകുന്ന ഗോൾഡ് എന്ന ചിത്രത്തിൽ കൂടി താരം ബോളിവുഡിലേക്ക് അരങ്ങേറുന്നുണ്ട്. യാഷ് ചിത്രം കെജിഎഫ് ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന ഗാനത്തിന് താരം ഐറ്റം ഡാൻസ് കളിക്കുന്നുണ്ട്.നാഗിനി ചിത്രം നാഗകന്യക എന്ന പേരിൽ മൊഴിമാറ്റിവരുന്നുണ്ട്, അതുകൊണ്ട് തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ഇവർ

Join Our WhatsApp Group

Trending

To Top
Don`t copy text!