വായില്‍ വെള്ളമൂറുന്ന ചോക്ലേറ്റ് ജിറാഫ്; സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് വീഡിയോ വൈറലായി

പലതരത്തിലുള്ള ഭക്ഷണ വീഡിയോകളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. വ്യത്യസ്തമായ അവതരണ ശൈലിയില്‍ വൈറലാകുന്ന പല വിഭവങ്ങളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ജിറാഫിന്റെ രൂപത്തിലുള്ള ചോക്ലേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അതെ, ഒറ്റനോട്ടത്തില്‍…

പലതരത്തിലുള്ള ഭക്ഷണ വീഡിയോകളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. വ്യത്യസ്തമായ അവതരണ ശൈലിയില്‍ വൈറലാകുന്ന പല വിഭവങ്ങളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ജിറാഫിന്റെ രൂപത്തിലുള്ള ചോക്ലേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അതെ, ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ജിറാഫിനെ പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ നിര്‍മ്മിച്ച ഒരു ഗംഭീര ചോക്ലേറ്റ് ജിറാഫാണ് താരം. പേസ്ട്രി ഷെഫ് അമൗരി ഗിച്ചോണ്‍ ആയിരുന്നു ഈ അത്ഭുതകരമായ സൃഷ്ടിയുടെ പിന്നില്‍.


ജിറാഫിന് ഏകദേശം 8.3 അടി ഉയരവും 72 കിലോ ഭാരവുമുണ്ട്. മറ്റ് ചേരുവകളൊന്നുമില്ലാതെ ചോക്ലേറ്റ് മാത്രം ഉപയോഗിച്ചാണ് ഈ ജിറാഫിനെ നിര്‍മ്മിച്ചിരിക്കുന്നത്. താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജോലിയാണിതെന്ന് ഗിച്ചോണ്‍ പറയുന്നു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചോക്ലേറ്റ് പ്രേമിയുടെ വായില്‍ വെള്ളമൂറുന്ന ജിറാഫാണിത്.

ജിറാഫിന്റെ ശരീരഭാഗങ്ങള്‍ ചോക്ലേറ്റ് കൊണ്ട് പ്രത്യേകം ഉണ്ടാക്കിയ ശേഷം ജിറാഫിന്റെ ആകൃതിയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഈ ജിറാഫിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 7 ദിവസമെടുത്തു. ഇതിന്റെ മുഴുവന്‍ നിര്‍മ്മാണവും അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ 70.9 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു. അങ്ങനെ ജിച്ചന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. എന്തായാലും ചോക്കലേറ്റ് ജിറാഫിന് നിരവധി പേരാണ് കമന്റുകളിടുന്നത്.