മലയാളം ന്യൂസ് പോർട്ടൽ
Film News

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

ത്രില്ലർ സിനിമകൾ വളരെയധിയകം ഇഷ്ടപെടുന്ന മലയാളി പ്രേക്ഷകർക്കായി അടുത്തതായി ഇറങ്ങാൻ കാത്തിരിക്കുന്ന ചത്രമാണ് ടോവിനോയുടെ ഫോറൻസിക്. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഫോറന്‍സിക് . ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.  ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്.

മലയാള സിനിമാചരിത്രത്തില്‍ ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ റേബ മോണിക്കയും എത്തുന്നുണ്ട്. ഈ ചിത്രത്തിനായി ഫോറന്‍സിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ റേബയെ സമീപിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ.

‘ഫോറന്‍സിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ചോദിച്ചത്രെ, ‘ടൊവീനോയുടെ സിനിമ, ഇതിനകത്ത് ലിപ് ലോക്ക് ഉണ്ടോ?’ എന്ന്. അപ്പോള്‍ തന്നെ ഇവര്‍ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കില്‍ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകള്‍, എനിക്ക് അറിയില്ല.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.

മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Related posts

പുറത്തിറങ്ങില്ല എന്ന കടുത്ത വാശിയിലാണ് അദ്ദേഹം; മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് ദുൽഖർ

WebDesk4

ഇനിയും പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

WebDesk4

മനുഷ്യ ജീവനേക്കാൾ വലുതല്ല താരത്തിനോടുള്ള ആരാധന !! രജിത് ഫാൻസിനെതിരെ കേസെടുത്തു

WebDesk4

പ്രഭുദേവക്കൊപ്പം നയൻ‌താര വീണ്ടും ഒന്നിക്കുന്നു !! പ്രഭുദേവയുടെ പുതിയ ചിത്രത്തിൽ നയൻ‌താര എത്തുന്നു ?

WebDesk4

അനുഷ്ക ഒപ്പമുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് കോഹ്ലി !!

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

ആ ചിത്രത്തിന് പിന്നിലെ രഹസ്യം !! വെളുപ്പെടുത്തലുമായി അമല പോൾ

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4