വിവാഹസാരിയുടെ ആകെ ചിലവ് 35000 രൂപ, വിശേഷങ്ങൾ പങ്കുവെച്ച് മൃദുല!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹം ആണ് യുവ കൃഷ്ണയുടെയും മൃദുല വാര്യരുടെയും. കഴിഞ്ഞ ദിവസം ആണ് യുവ തങ്ങളുടെ വിവാഹ തീയതി പുറത്ത് വിട്ടത്. അടുത്ത മാസം ആണ് ഇരുവരുടെയും വിവാഹം. ഇതിനു…

mridula about marriage

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹം ആണ് യുവ കൃഷ്ണയുടെയും മൃദുല വാര്യരുടെയും. കഴിഞ്ഞ ദിവസം ആണ് യുവ തങ്ങളുടെ വിവാഹ തീയതി പുറത്ത് വിട്ടത്. അടുത്ത മാസം ആണ് ഇരുവരുടെയും വിവാഹം. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വീഡിയോയുമായി മൃദുലയും എത്തിയിരിക്കുന്നത്. തന്റെ കല്യാണ പുടവ നെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആണ് മൃദുല ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. ആറു ജോലിക്കാർ ആണ് മൂന്ന് ആഴ്ചകൊണ്ട് ആണ് മൃദുലയുടെ വിവാഹ പുടവ ഒരുക്കുന്നത്. എന്തായാലും ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ഇപ്പോൾ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മൃദുല. ചെലവ് ചുരുക്കിയും വളരെ ലളിതമായും വിവാഹം നടത്തണം എന്നാണു പദ്ധതി. ഇപ്പോഴത്തെ സാഹചര്യം എല്ലാവര്ക്കും അറിയാവുന്നത് അല്ലെ. ആരുടേയും കയ്യിൽ പണം ഒന്നും ഇല്ല. അത് കൊണ്ട് തന്നെ ഇതുവരെ ഉള്ള സമ്പാദ്യം എല്ലാം വിവാഹത്തിന്റെ പേരിൽ പൊടിച്ച് കളയാൻ ഞങ്ങൾക്ക് താൽപ്പര്യം ഇല്ല. ഒരു ദിവസം ആഡംബരം കാണിക്കാൻ വേണ്ടി വർഷങ്ങൾ കൊണ്ട് അധ്വാനിച്ച് നീക്കി വെച്ചിരിക്കുന്ന പണം മുഴുവൻ നശിപ്പിച്ച് കളയുന്നതിനോട് തീരെ താൽപ്പര്യം ഇല്ല. 35000 രൂപയാണ് കല്യാണ സാരിക്ക് വേണ്ടി ആകെ ചിലവാക്കുന്ന തുക. സാരിക്ക് ചില പ്രത്യേകതകൾ ഉണ്ടെന്നുള്ളത് ശരിയാണ്. എന്ന് കരുതി അനാവശ്യമായി പണം ചിലവഴിച്ച് അല്ല സാരി ഒരുക്കുന്നത്.

ബ്ലൗസില്‍ എന്റെയും ഉണ്ണിയേട്ടന്റെയും പേര് ചേര്‍ത്ത് ‘മൃദ്വാ’ എന്നും ഞങ്ങൾ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേര്‍ക്കുന്നുണ്ട് എന്നതാണ് വലിയ ഒരു പ്രത്യേകത. മൂന്ന് ആഴ്ച കൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി ഒരുക്കുന്നത്. ഒരോ കോളമായാണ് ഡിസൈന്‍ ചെയ്യുന്നത്. ഓരോ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ തുന്നിയാല്‍ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാന്‍ പറ്റൂ. അതിനാലാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത് എന്നും അല്ലാതെ ആഡംബരമായ ഒരു വിവാഹം അല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്നും മൃദുല പറഞ്ഞു.