ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള കഴിവുണ്ട്, സീരിയൽ മേഖലയിൽ നിന്നുള്ള ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത് ഭാഗ്യമായി

മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ , യുവയുടെ ജീവിതസഖിയാവുന്നത് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ…

മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ , യുവയുടെ ജീവിതസഖിയാവുന്നത് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത്  വെച്ച് നടന്നു, സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വീണ്ടും പരസ്പരം വിവാഹം കഴിക്കാനെടുത്ത തീരുമാനം ശരിയാണെന്ന് പറയുകയാണ് മൃദുലയും യുവയും, ഒരു അഭിമുഖത്തിലാണ് ഇരുവരും ഈ കാര്യം തുറന്നു പറയുന്നത്, മറ്റുള്ളവര്‍ ഇത് വിജയിക്കില്ലെന്ന് പറഞ്ഞെങ്കിലും പരസ്പരം മനസിലാക്കാന്‍ പറ്റുന്ന പങ്കാളികളാണ് തങ്ങളെന്ന് പറയുകയാണ് താരജോഡികള്‍. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാംഓണ്‍സ്‌ക്രീനില്‍ അമ്മയായി അഭിനയിക്കുന്ന രേഖ രതീഷാണ് ഇരുവരെയും വിവാഹം കഴിച്ചൂടേ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. ദൈവം അയച്ച സ്‌നേഹത്തിന്റെ ദൂതനാണ് രേഖ രതീഷെന്നാണ് മൃദുലയും യുവയും പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് രേഖ ചേച്ചിയുടെ പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്.

Yuva Krishna about Mridula Vijay

പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അവരുടെ ജന്മദിനാഘോഷത്തിലാണ് നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചൂടേ എന്ന് ചേച്ചി ചോദിക്കുന്നത്. ആ ചോദ്യം കേട്ട് ആദ്യം ഞാന്‍ സര്‍പ്രൈസ് ആയി പോയി. യുവ അതുമായി മുന്നോട്ട് പോയതോടെ ഞങ്ങളുടെ വീട്ടുകാര്‍ സമ്മതിച്ചു. വിവാഹനിശ്ചയവും നടത്തിയെന്ന് മൃദുല പറയുന്നു.ആദ്യം ഞങ്ങളുടെ വിവാഹ വാര്‍ത്ത വന്നപ്പോള്‍ അതൊരു വ്യാജ വാര്‍ത്തയാണെന്ന് എല്ലാവരും കരുതി. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിക്കുന്നതിന് ഞങ്ങളെക്കാളും ആകാംഷ ആരാധകര്‍ക്കാണ്. ഈ അടുത്ത് താന്‍ എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് മൃദുല എങ്ങനെയിരിക്കുന്നു. സുഖമാണോ എന്നൊക്കെയാണെന്ന് യുവ പറയുന്നു.

മൃദുവാ എന്ന പേരിലാണ് ഞങ്ങളിപ്പോള്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തന്നെയാണ് അങ്ങനെയൈാരു പേരിട്ടത്.യുവ തന്നെ എത്രത്തോളം മനസിലാക്കുന്നുണ്ട് എന്നതാണ് സ്‌നേഹം തോന്നാനുള്ള കാരണമെന്ന് മൃുദുല പറഞ്ഞപ്പോള്‍ പല വിഷയങ്ങളിലും മൃദുലയ്ക്കുള്ള കഴിവാണ് തന്നെ ആകര്‍ഷിച്ചതെന്ന് യുവ പറയുന്നു. മറ്റുള്ള സീരിയല്‍ നടിമാരെ പോലെയല്ല മൃദുല. അവരെല്ലാം അഭിനയത്തില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു ഡാന്‍സ് ഷോ അല്ലെങ്കില്‍ ഗെയിം ഷോ എന്ത് ആണെങ്കിലും എല്ലാത്തിലും അവള്‍ സജീവമാണ്. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് അറിയുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാറില്ല. എന്ന് താരം പറയുന്നു