വിവാഹശേഷം ആദ്യ യാത്ര അങ്ങോട്ടേയ്ക്ക്!

കഴിഞ്ഞ ദിവസം ആണ്സീരിയൽ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും തമ്മിൽ വിവാഹിതർ ആയത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അടുത്തുള്ള ഹോട്ടലിൽ വെച്ച് സൽക്കാരവും നടന്നിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്…

mridula and yuva

കഴിഞ്ഞ ദിവസം ആണ്സീരിയൽ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും തമ്മിൽ വിവാഹിതർ ആയത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അടുത്തുള്ള ഹോട്ടലിൽ വെച്ച് സൽക്കാരവും നടന്നിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആണ് മൃദുലയെ അണിയിച്ചൊരുക്കിയത്. ആദ്യം അമ്പലത്തിൽ വെച്ച് താലികെട്ടും അതിനു ശേഷം ഹോട്ടലിൽ വെച്ച് വിരുന്നും ആയിരുന്നു. വിവാഹത്തിനു മൃദുല അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ആദ്യം താലികെട്ട് സമയത്ത് സെറ്റ് സാരിയും അത് കഴിഞ്ഞു വിരുന്നിൽ പട്ടുസാരിയും ആണ് മൃദുല ധരിച്ചത്. ഈ സമയത്ത് താരം അണിഞ്ഞ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. താലികെട്ടിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച ദമ്പതികൾ ആദ്യം തന്നെ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്.

എല്ലാം മംഗളമായി കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും വിവാഹ നിശ്ചയം കഴിഞ്ഞു ഏഴു മാസങ്ങൾക്ക് ശേഷമാണ് വിവാഹം നടന്നത് എന്നും താരങ്ങൾ പറഞ്ഞു. എന്താണ് അടുത്ത പരുപാടി എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ എത്രയും വേഗം കൊച്ചിനെയും കൊണ്ട് നാട്ടിലേക്ക് പോകണം എന്നാണു ചിരിച്ച് കൊണ്ട് യുവ പറഞ്ഞത്. യുവയുടെ വാക്കുകൾ കേട്ട് മൃദുല ചിരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. ഹണിമൂൺ എങ്ങോട്ടാണ് എന്ന ചോദ്യത്തിന് അതിനു സമയം ഉണ്ടല്ലോ ആദ്യം ഇപ്പോഴത്തെ അവസ്ഥ ഒന്ന് മാറട്ടെ, അത് കഴിഞ്ഞു ആലോചിക്കാം എന്നുമാണ് യുവ പ്രതികരിച്ചത്.

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നായിരിക്കുക ആണ് ഇപ്പോൾ. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.