സങ്കടത്തിൽ മൃദുല, യുവ എവിടെ പോയെന്ന സംശയവുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

സങ്കടത്തിൽ മൃദുല, യുവ എവിടെ പോയെന്ന സംശയവുമായി ആരാധകരും!

mridula new post

ദിവസങ്ങൾക്ക് മുൻപാണ് ടെലിവിഷൻ താരം മൃദുലയുടെയും യുവ കൃഷ്ണയുടെയും തമ്മിൽ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് വളരെ ആഘോഷ പൂർവം ആണ് ചടങ്ങുകൾ എല്ലാം നടന്നത്. ഇവരുടെ വിവാഹത്തിന്റെ ചടങ്ങുകളുടെ എല്ലാം വിഡിയോയും ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവയുടെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് മൃദുലയെ കയറ്റുന്ന വിഡിയോയും മൃദുല പങ്കുവെച്ചിരുന്നു. ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെയും ഇവർ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മൃദുലയും യുവയും പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ മൃദുല പങ്കുവെച്ച ഒരു സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്.

യുവയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് മൃദുല തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആകിയിരിക്കുന്നത്. മിസ് യു എന്ന തലക്കെട്ട് നൽകികൊണ്ട് യുവയുടെ ചിത്രം ആണ് മൃദുല സ്റ്റോറി ആക്കിയിരിക്കുന്നത്. ഇതോടെ ചോദ്യങ്ങളും ആയി ആരാധകരും എത്തിയിരിക്കുകയാണ്. യുവ എവിടെ പോയി എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം. ഷൂട്ടിങ്ങിന് വേണ്ടി പോയോ എന്നും ചിലർ ചോദിക്കുന്നുണ്ട്. വിവാഹം പ്രമാണിച്ച് ഇരുവരും ഷൂട്ടിങ് തിരക്കുകളിൽ നിന്ന് കുറച്ച് കാലം മാറി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ യുവ ഷൂട്ടിങ്ങിനു തിരിച്ച് കയറിയെന്നാണ് മൃദുലയുടെ പോസ്റ്റ് പറയുന്നത് എന്നും ചിലർ പറയുന്നു.

mridula and yuva marriage date

mridula and yuva marriage date

ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ഏറെ ചർച്ചയായ ഒരു വിഷയം ആയിരുന്നു വിവാഹത്തിന് നടി രേഖ രതീഷ് എത്തിയില്ല എന്നുള്ളത്. കാരണം രേഖയാണ് മൃദുലയെയും യുവയെയും ഒന്നിപ്പിച്ചത്. ഇരുവർക്കും വിവാഹം ആലോചിക്കുന്ന കാര്യം അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് പരസ്പ്പരം വിവാഹം കഴിച്ചാൽ പോരെ എന്ന് രേഖയാണ് ഇരുവരോടും ചോദിച്ചത്. അങ്ങനെയാണ് വീട്ടുകാർ വഴി യുവ മൃദുലയുടെ വീട്ടിൽ ആലോചനയുമായി വന്നത്. എന്നാൽ വിവാഹതിനു രേഖ സജീവ സാനിദ്യം ആയിരിക്കും എന്നാണു ആരാകർ കരുതിയത്. എന്നാൽ രേഖയെ ചടങ്ങിൽ എവിടെയും കണ്ടില്ല എന്ന് മാത്രം അല്ല, ഇവർക്ക് ആശംസകൾ അറിയിച്ച് കൊണ്ടുള്ള ഒരു സന്ദേശം പോലും രേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല.

Trending

To Top