ഇപ്പോൾ അരുണേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പാർവതി! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇപ്പോൾ അരുണേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് പാർവതി!

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ ഈ താരങ്ങൾ രണ്ടു പേരും. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇന്നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഇരുവരുടെയും ഹാൻദി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ ലഹങ്കയിൽ അതി മനോഹാരിയായി എത്തിയ മൃദുല വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. യുവയുടെയും മൃദുലയുടെയും ഹാൻഡി ചിത്രങ്ങൾ മൃദുലയുടെ സഹോദരി പാർവതിയും പങ്കുവെച്ചിരുന്നു. മിസ് യു അരുണേട്ടാ എന്ന തലകെട്ടോടു കൂടിയാണ് പാർവതി ഹാൽദി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ അരുൺ എവിടെ എന്ന സംശയവുമായി ആരാധകരും എത്തിയിരുന്നു.

പാർവതിയുടെ ഭർത്താവ് ആണ് അരുൺ. അരുൺ എവിടെ, അരുണേട്ടന് എന്ത് പറ്റി തുടങ്ങിയ ചോദ്യങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അരുൺ ഇപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നാണ് യുവയും മൃദുലയും വിവാഹിതർ ആകുന്നത്. ഇരുവർക്കും ആശംസകൾ നേരുകയാണ് ആരാധകരും.

 

 

 

 

 

 

 

 

 

Trending

To Top