പത്തോളം ജോലിക്കാർ, അഞ്ഞൂറ് മണിക്കൂറുകൾ, വീഡിയോ പങ്കുവെച്ച് താരം! - മലയാളം ന്യൂസ് പോർട്ടൽ
Film News

പത്തോളം ജോലിക്കാർ, അഞ്ഞൂറ് മണിക്കൂറുകൾ, വീഡിയോ പങ്കുവെച്ച് താരം!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹം ആണ് യുവ കൃഷ്ണയുടെയും മൃദുല വാര്യരുടെയും. കഴിഞ്ഞ ദിവസം ആണ് യുവ തങ്ങളുടെ വിവാഹ തീയതി പുറത്ത് വിട്ടത്. അടുത്ത മാസം ആണ് ഇരുവരുടെയും വിവാഹം. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വീഡിയോയുമായി മൃദുലയും എത്തിയിരിക്കുന്നത്. തന്റെ കല്യാണ പുടവ നെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആണ് മൃദുല ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു. പത്തോളം ജോലിക്കാർ അഞ്ഞൂറ് മണിക്കൂറുകൾ കൊണ്ടാണ് മൃദുലയുടെ വിവാഹ പുടവ ഒരുക്കുന്നത്. എന്തായാലും ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ആരാധകരുടെ ഏറെ നാളത്തെ സംശയം ആയിരുന്നു എന്നാണ് ഇരുവരുടെയും വിവാഹം എന്ന്. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് യുവ കൃഷ്‌ണൻ. ജൂലൈ മാസത്തിൽ തന്നെ വിവാഹം ഉണ്ടെന്നാണ് യുവ ആരാധകർക്ക് നൽകിയ മറുപടി. ഇതോടെ ഏറെ നാളത്തെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയ സന്തോഷത്തിൽ ആണ് ആരാധകരും. ഇരുവരും ഒന്നിച്ച് ജോഡികളായി സ്‌ക്രീനിൽ എത്താൻ സാധ്യത ഉണ്ടോ എന്ന് മറ്റൊരു ആരാധകർ യുവയോട് ചോദിച്ചു. ആ സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും എന്നാൽ ഹെറോയിൻ വില്ലനെ പ്രേമിക്കേണ്ടി വരുമെന്നുമാണ് യുവ ആ ചോദ്യത്തിന് നൽകിയ മറുപടി.

വിവാഹം എന്നായിരിക്കും എന്ന് ആരാധകർ മുൻപ് ചോദിക്കുമ്പോൾ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ഉണ്ടാകും എന്നാണു യുവയും മൃദുലയും നൽകിയ മറുപടി. എന്നാൽ ഇത് വരെ തീയതി പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ യുവ തന്നെ വിവാഹ തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ തങ്ങളുട പ്രിയ താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

Trending

To Top
Don`t copy text!