നീലയിൽ അതി സുന്ദരിയായി മൃദുല, വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്!

നടി മൃദുല വിജയ് വിവാഹിതയാകുന്നു, ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ,  മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള…

Mridula Vijayan Engagement Photos

നടി മൃദുല വിജയ് വിവാഹിതയാകുന്നു, ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ,  മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം.

നടി രേഖ രതീഷ് ആണ് ഈ വിവാഹത്തിന് കാരണമായത്. ഇരുവരുടെയും കോമൺ സുഹൃത്ത് ആണ് രേഖ. വീട്ടിൽ വിവാഹ ആലോചനകൾ നോക്കുന്നുവെന്നു യുവ രേഖയോട് പറഞ്ഞപ്പോൾ ആണ് രേഖ മൃദുലയുടെ കാര്യം യുവയോട് പറയുന്നത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു ജാതകം നോക്കിയപ്പോൾ പൊരുത്തവും ഉണ്ട്. അതോടെയാണ് വിവാഹം വീട്ടുകാർ ഉറപ്പിച്ചത്. ഇരുവരും ഒരേ മേഖലയിൽ നിന്നുള്ളവർ ആയത് കൊണ്ട് പ്രണയ വിവാഹം ആണോ എന്ന് ആരാധകർക്ക് സംശയം ഉണ്ടായിരുന്നു. ഇതിനു ഇതൊരു പ്രണയ വിവാഹം അല്ലായെന്നും വീട്ടുകാർ തീരുമാനിപ്പിച്ചുറപ്പിച്ച വിവാഹം ആണെന്നുമാണ് മൃദുല മറുപടി നൽകിയത്.

ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയില്‍ നടന്‍ അരുണ്‍ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭര്‍ത്താവായി എത്തിയത്. സീരിയലില്‍ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു.

ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്. ഭാര്യ സീരിയലിന് പിന്നാലെ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൂക്കാലം വരവായില്‍ അഭിമന്യു, സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ സീരിയലിലും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും എത്തുന്നത്.

വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം