മുഡുക ഭാഷയിലെ ഗാനം പുറത്തിറക്കി സുരേഷ് ഗോപി; ലളിതം സുന്ദരമെന്ന് നടന്‍

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്‌നേച്ചര്‍ എന്ന ചിത്രത്തിലെ മുഡുക ഭാഷയിലെ ഗാനം പുറത്ത്. നടന്‍ സുരേഷ് ഗോപിയാണ് ഗാനം വ്യാഴാഴ്ച പുറത്തിറക്കിയത്. ഇതാദ്യമായാണ് അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്.…

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്‌നേച്ചര്‍ എന്ന ചിത്രത്തിലെ മുഡുക ഭാഷയിലെ ഗാനം പുറത്ത്. നടന്‍ സുരേഷ് ഗോപിയാണ് ഗാനം വ്യാഴാഴ്ച പുറത്തിറക്കിയത്. ഇതാദ്യമായാണ് അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. കട്ടേക്കാട് ഊരു മൂപ്പനും സ്‌കൂള്‍ ഹെഡ്മാസ്റ്ററും കൂടിയായ തങ്കരാജ് മൂപ്പനാണ് ഗാനം എഴുതി, സംഗീതം ചെയ്തു പാടിയിരിക്കുന്നത്.

പാട്ട് കണ്ട സുരേഷ് ഗോപി ‘ലളിതം സുന്ദരം’ എന്ന് പറഞ്ഞ് സിഗ്‌നേച്ചര്‍ ടീമംഗങ്ങളെ അഭിനന്ദിച്ചു. എറണാകുളം നോര്‍ത്ത് സെവന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ മനോജ് പാലോടന്‍, അട്ടപ്പാടിയിലെ കട്ടേക്കാട് ഊരുമൂപ്പന്‍ തങ്കരാജ് മൂപ്പന്‍, തിരക്കഥാകൃത്ത് ബാബു തട്ടില്‍ സി എം ഐ, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, പ്രൊഡ്യൂസര്‍ ലിബിന്‍ പോള്‍, മേക്കപ് മാന്‍ പ്രദീപ് രംഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 14 ന് തീയേറ്ററിലേക്ക് എത്തുന്ന ഈ സിനിമയുടെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ എന്ന ഗാനവും ടീസറും പ്രേക്ഷക ശ്രദ്ധ കിട്ടിയതുപോലെ ‘മുഡുക’ സോങ്ങും ജനഹൃദയങ്ങളിലേക്കു എത്തുമെന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.