അന്ന് നസീർ സാറിന്റെ ആ വാക്കുകൾ എത്ര ശരിയായിരുന്നു!

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. നിരവധി പേരാണ് താരരാജാവിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ കൂടിയാണ് മമ്മൂക്ക അഭിനയത്തിന്…

mukesh about mammootty

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. നിരവധി പേരാണ് താരരാജാവിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ കൂടിയാണ് മമ്മൂക്ക അഭിനയത്തിന് തുടക്കം കുറിച്ചത്. അവിടുന്ന് അങ്ങോട്ട് മമ്മൂട്ടിയുടെ ദിവസങ്ങൾ ആയിരുന്നു. കുറച്ച് നാളുകൾ കൊണ്ട് തന്നെ മലയാളത്തിലെ അഭിനയ ചക്രവർത്തിയായി മമ്മൂക്ക മാറുകയായിരുന്നു. ഈ അൻപത് വർഷങ്ങൾക് ഇടയിൽ പല നായകന്മാരും മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തു. എന്നിട്ടും കഴിവും അഭിനയം കൊണ്ടും അവർക്കൊന്നും മമ്മൂക്കയുടെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ 69 ആം വയസ്സിലും മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആരാധകർ അദ്ദേഹത്തിന് നൽകിയ സ്നേഹവും വിശ്വാസവും ആണ്.

mammootty about navya
mammootty about navya

നിരവധി താരങ്ങൾ ആണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞ ദിവസം എത്തിയത്. ഈ കൂട്ടത്തിൽ നടൻ മുകേഷ് പറഞ്ഞത് കാണാം. ‘മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്… 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്… ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം…. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി… അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “എനിക്ക് പകരം വന്ന ആളാണ് അല്ലേ ” അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്…. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ.’ എന്നുമാണ് മുകേഷ് മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്.mukesh

1971 ആഗസ്റ്റ് 6 ന് മലയാള സിനിമയുടെ മുഖ ചിത്രം വെള്ളിത്തിരയിൽ മിന്നിമറഞ്ഞ നിമിഷം….! അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്‌. അതേ ഈ മനുഷ്യൻ ഇന്നും അലഞ്ഞുകൊണ്ടിരിക്കുകയാണ് അഭിനയം എന്ന കലയുടെ അവസാന വാക്കിനായി, സിനിമയെന്ന തന്റെ ആശക്കും അഭിനിവേശത്തിനും പിറകെ അരനൂറ്റാണ്ടായി അവിശ്രമം പായുന്ന, പണിയെടുക്കുന്ന ഈ മനുഷ്യന്റെ, വലിയ കലാകാരന്റെ ഉറപ്പിനും നില്പിനും സാദരം ലാൽസലാം! അകറ്റി അടുപ്പം കൂട്ടുന്ന, അകലത്തിരുന്നും കരുതലേകുന്ന സവിശേഷസ്വഭാവമുള്ള ഈ ജ്യേഷ്ഠന്റെ അമ്പത് സിനിമാവർഷങ്ങൾക്ക് അഭിവാദ്യം തുടങ്ങിയ കമെന്റുകൾ ആണ് ലഭിക്കുന്നത്.