ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആളായിരുന്നു അദ്ദേഹം, അതിനുള്ള എല്ലാകഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസമാണ് നടൻ റിസബാവ അന്തരിച്ചത്, നിരവധി പേരാണ് അദ്ദേഹത്തിന് കുറിച്ച് വാചാലരായി എത്തിയത്, ഇപ്പോൾ റിസബാവയെകുറിച്ച് നടൻ മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, മാധ്യമങ്ങളോട് സംസാരിക്കുന്നതിനെയാണ് അദ്ദേഹം ഈ കാര്യം…

കഴിഞ്ഞ ദിവസമാണ് നടൻ റിസബാവ അന്തരിച്ചത്, നിരവധി പേരാണ് അദ്ദേഹത്തിന് കുറിച്ച് വാചാലരായി എത്തിയത്, ഇപ്പോൾ റിസബാവയെകുറിച്ച് നടൻ മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, മാധ്യമങ്ങളോട് സംസാരിക്കുന്നതിനെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്, ഹരിഹർ നഗർ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് അദ്ദേഹം അഭിനയിച്ചത് നാടകങ്ങളിൽ ആയിരുന്നു, നാടകങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങൾ ആയിരുന്നു അദ്ദേഹം ചെയ്തത്, നാടകത്തിൽ നിന്നും വന്ന ഒരാൾ വില്ലൻ വേഷം അത്രയും നന്നായി അവതരിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു, ആ സിനിമയുടെ ഹിന്ദിയിലെയും തമിഴിലെയും റീമേക്കിലും വില്ലനായി അഭിനയിക്കാൻ വിളിച്ചത് അദ്ദേഹത്തെ ആയിരുന്നു ,

ആ വേഷം അദ്ദേഹം ചെയ്യണം എന്നായിരുന്നു എല്ലാവരുടെയും നിർബന്ധം,  എന്നാൽ അതിലൊന്നും അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു അന്യ ഭാഷകളിലെ അവസരങ്ങൾ ഒന്നും കളയരുത് എന്ന്, എന്നാൽ ഈ ഭാഷകളിൽ ഒന്നും അഭിനയിക്കാൻ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്നതായിരുന്നു ഏറെ സങ്കടകരമായ കാര്യം. പിന്നീട് ഒരുപാട് സിനിമകളിൽ വില്ലനായി അദ്ദേഹം അഭിനയിച്ചിരുന്നു, അദ്ദേഹത്തിന്റെ കഴിവ് വെച്ച് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ആളായിരുന്നു റിസബാവ എന്നാണ് മുകേഷ് പറയുന്നത്

മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ് എന്ന അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രം. മലയാളത്തിലെ സുന്ദരവില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളിൽ ഇതിനകം റിസബാവ അഭിനയിച്ചിട്ടുണ്ട്.കൂടാതെ ഒട്ടനവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ പശുപതി, ഇൻ ഹരിഹർനഗർ, ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്‍റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി തുടങ്ങിയ സിനിമകൾ അദ്ദേഹം അഭിനയിച്ചവയിൽ ചിലതാണ്.

മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, വൺ എന്നീ സിനിമകൾ ചെയ്തു. എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.