മലയാളം ന്യൂസ് പോർട്ടൽ
Film News

കോളേജിൽ വെച്ച് അന്ന് ടീച്ചറിനോട് ചെയ്ത ആ കാര്യം ഓർത്ത് ആത്മഹത്യ ചെയ്താലോ എന്ന് വരെ ഞാൻ ആലോചിച്ചു – മുകേഷ്

mukesh

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് മുകേഷ്, അഭിനയത്തിന് പുറമെ നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് മുകേഷ്. കഥാപത്രങ്ങൾക്ക് പുറമെ സീരിയസ് കഥാപത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്, ഇപ്പോൾ മുകേഷ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ കോളേജ് ലൈഫിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം ആയിരുന്നു അത്. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് അവിടെ സുന്ദരിയായ ഒരു ടീച്ചർ ഉണ്ടായിരുന്നു. ടീച്ചറിനെ എന്നും താൻ കളിയാക്കാറുണ്ടായിരുന്നു എന്ന് മുകേഷ് പറയുന്നു, ഒരിക്കൽ ടീച്ചറിനെ വട്ടപേര് വിളിച്ച് താൻ കളിയാക്കി എന്നും അത് ടീച്ചറിന് വലിയ അപമാനം ആയെന്നും മുകേഷ് പറയുന്നു.

2000 ത്തിലധികം കുട്ടികൾ പഠിക്കുന്ന കോളേജിൽ ടീച്ചറിനെ കുറിച്ച് അങ്ങനെ പാടിയത് വലിയ പ്രശനം ആയെന്നും അച്ഛനെ അടക്കം കോളേജിൽ വിളിപ്പിച്ചെന്നും മുകേഷ് പറയുന്നു, ആ സമയത്ത് നാടുവിട്ടാലോ അല്ലെങ്കിൽ ആത്മഹത്യാ ചെയ്താലോ എന്നൊക്കെ താൻ ചിന്തിച്ചിരുന്നു എന്ന് മുകേഷ് വ്യക്തമാക്കുന്നു. പിന്നീട് ഒരിക്കൽ ഇത് താൻ സ്ക്രിപ്റ്റിൽ എഴുതി ചേർത്ത് കഥയുണ്ടാക്കിയെന്നും, പിന്നീട് അത് കോമഡിയായെന്നും മുകേഷ് പറയുന്നു.

Related posts

ആശുപത്രിയിൽ നിന്നും ലൈവിൽ എത്തി മുകേഷിന്റെ മകൻ !! കൊറോണയെ പറ്റിയുള്ള ശ്രാവണിന്റെ വീഡിയോ വൈറൽ

WebDesk4