മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്, മറുപടിയുമായി ആരാധകരും!

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും…

mukesh fb post

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും മേതിൽ ദേവിക പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ മുകേഷ് ഇത് വരെ പ്രതികരിച്ചിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം മുകേഷ് തന്റെ ഫേസ്ബുക്കിൽ താലിബാന്‍ ഭീകരവാദികള്‍ കൊലപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ കോമഡി താരം നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണം അറിയിച്ചു എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു’ എന്നാണ് മുകേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് മുകേഷിന്റെ പോസ്റ്റിനു പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയത്. സ്വന്തം… ജീവിതവുമായി ആ വരികളെ വായിക്കാമോ?ഒരാഴ്ച്ച വേണ്ടി വന്നു ഒരു പോസ്റ്റിന്, എങ്ങനെ കൊല്ലപ്പെട്ടു.. ആര് കൊന്നു. എന്തു പ്രത്യയശാസ്ത്രം ആണ് കൊന്നത്… എന്ന് പറഞ്ഞില്ല ല്ലോ, ഇദ്ദേഹം മരിച്ചിട്ട് ദിവസം കുറേ ആയി… ഇപ്പൊ ആയിരിക്കും അറിയുന്നത്. Nb. വൈകുന്നേരം വരെയെങ്കിലും ഈ പോസ്റ്റ് ഇവിടെ കാണുമോ?? അതോ പിൻവലിക്കുമോ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്. എന്നാൽ മുകേഷിന്റെ പോസ്റ്റിനെ പിന്തുണച്ച് കൊണ്ടും ആളുകൾ എത്തുന്നുണ്ട്.

മുകേഷിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് പലരും പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. എന്നാൽ ഇത്തരം കമെന്റുകൾക്ക് ഒന്നും മുകേഷ് ഇത് വരെ പ്രതികരിച്ചിട്ടില്ല. വ്യക്തിജീവിതവുമായി ബന്ധപെട്ടാണോ ഇത്തരത്തിൽ ഒരു വരി എഴുതിയത് എന്ന് പലരും ചോദിച്ചു. എന്നാൽ അത്തരം ചോദ്യങ്ങളോട് ഒന്നും തന്നെ മുകേഷ് ഇത് വരെ പ്രതികരിച്ചില്ല എന്നത് മുകേഷിന്റെ പ്രതികരണം കാത്ത് ഇരിക്കുന്നവർക്ക് നിരാശ ആണ് ഉണ്ടാക്കിയേക്കുന്നത്.