മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു, രണ്ടാം ദാമ്പത്യവും പരാജയം! - മലയാളം ന്യൂസ് പോർട്ടൽ
Film News

മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു, രണ്ടാം ദാമ്പത്യവും പരാജയം!

mukesh latest news

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, താരം ഇപ്പോൾ കൊല്ലം എം എൽ എ കൂടിയാണ്. ആദ്യ വിവാഹം കഴിച്ച സരിതയുമായി വിവാഹബന്ധം വേർപെടുത്തിയ താരം ഇപ്പോൾ നർത്തകിയായ മേതിൽ ദേവികയെ ആണ് വിവാഹം കഴിച്ചത്.ഇരുപത്തിരണ്ടു വയസ്സിന്റെ പ്രായവ്യത്യാസം ആണിവർ തമ്മിൽ. അത് കൊണ്ട് തന്നെ ഇവരുടെ വിവാത്തിനു വിമർശനങ്ങളും ഒരുപാട് ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇത് വരെ മുകേഷും മേതിൽ ദേവികയും ഈ വാർത്തയുടെ പ്രതികരിച്ചിട്ടില്ല.

Methil Devika about online portals

Methil Devika about online portals

മുൻഭാര്യ സരിതയും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് തന്നെയാണ് മുകേഷുമായി വിവാഹമോചനം നേടിയിരുന്നത്. ഒന്നിച്ചു ജീവിച്ച സമയത്ത് തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി ഉള്ളവരാണെന്നും സരിത ആരോപിച്ചിരുന്നു. തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ എനിക്കോ എന്റെ മക്കൾക്കോ സാമ്പത്തികമായ ഒരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏൽപ്പിച്ചിട്ടുണ്ട്. ഇത്  മക്കള്‍ കാണാതിരിക്കാൻ വേണ്ടിയാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് മദ്യത്തിന് അടിമയാണെന്നും പലപ്പോഴും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും സരിത പറഞ്ഞിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞിരുന്നു. ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ചകൾ ആണ് ഞാൻ കണ്ടത്. ഒരു ഭാര്യയും കടന്നു പോകരുതാത്ത സന്ദർഭങ്ങളിലൂടെയാണ് താൻ കടന്നു പോയതെന്നും സരിത പറഞ്ഞു. മുകേഷിന് വേണ്ടി താൻ ഒരു പാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിന്റെ ഒരു പരിഗണനയും മുകേഷിന് നിന്നും ലഭിച്ചില്ലെന്നും ഇനിയും മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്നുമാണ് സരിത അന്ന് പറഞ്ഞത്.

Trending

To Top