ഇത് എന്തിനുള്ള പുറപ്പാടാണ്? മോഹന്‍ലാല്‍-മുകേഷ് ചിത്രത്തിന് ട്രോള്‍പൂരം!!

ചില താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായി അത് മാറാറുണ്ട്. അതുപോലെ എന്നും സ്‌ക്രീനില്‍ ഒരുമിച്ച് കാണുമ്പോള്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഹിറ്റ് കോംബോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ മുകേഷ്-കൂട്ടുകെട്ട്.…

ചില താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായി അത് മാറാറുണ്ട്. അതുപോലെ എന്നും സ്‌ക്രീനില്‍ ഒരുമിച്ച് കാണുമ്പോള്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഹിറ്റ് കോംബോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ മുകേഷ്-കൂട്ടുകെട്ട്. ഇവര്‍ ഒന്നിച്ചെത്തിയ എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം മുകേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. വളരെ വ്യത്യസ്തമായ ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്ന് കാണുമ്പോള്‍ ഒരു അമ്പരപ്പും പിന്നീട് ചിരിയും ഉണര്‍ത്തുന്നതാണ് ഈ ഫോട്ടോ. മുകേഷ് പങ്കുവെച്ച ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

വൈറലായതോടെ ഫോട്ടോ വെച്ച് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ബ്ലാക് ടീഷര്‍ട്ട് ധരിച്ച് വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലിലുള്ള താരങ്ങളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. മോഹന്‍ലാലിനെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒരു കോമഡി ചിത്രത്തിനായി ഒന്നിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത് എന്തിനുള്ള പുറപ്പാടാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ട്രോളുകളും പരിഹാസ കമന്റുകളും ചിത്രത്തിന് ലഭിക്കുമ്പോള്‍ ഇത് അടുത്ത ചിത്രത്തിന്റെ മുന്നോടിയായുള്ള ഫോട്ടോയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.