ആ മുകേഷ് ചിത്രത്തിന് തിയേറ്റർ കാണാൻ പോലുമുള്ള ഭാഗ്യം ലഭിച്ചില്ല, അപൂർവ വിധിയുടെ കാരണം ഇത്!

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ…

Mukesh movie news

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ വര്ഷങ്ങള് മുൻപ് ഷൂട്ടിങ് തീർന്ന ഒരു മുകേഷ് ചിത്രം തിയേറ്ററിൽ എത്താത്തതിന്റെ കാരണം ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
1993ൽ പുറത്ത് വന്ന മുകേഷ് നായകനായ പ്രവാചകൻ എന്ന ചിത്രത്തിനാണ് തിയേറ്റർ കാണാൻ കഴിയാഞ്ഞ അപൂർവ വിധി ഉണ്ടായത്. കുടുംബവും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ഒരു കോമഡി ചിത്രം ആയിരുന്നു ഇത്. സാഗാ ഫിലിംസ് വിജയ പ്രതീക്ഷയോടെ തന്നെയായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. എന്നാൽ സിനിമയുടെ വീഡിയോ കാസറ്റുകള്‍ എവിടെവെച്ചോ ലീക്കായി. വലിയ തോതിൽ ഇത് പ്രചരിക്കുകയും ചെയ്തു. അതോടെ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു സാഗാ ഫിലിംസ്. mukesh
ഒരു അഭിമുഖത്തിൽ ഗായത്രി അശോക് ചിത്രം ലീക് ആയതിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രവാചകൻ എന്ന ചിത്രത്തിന്റെ കാസറ്റ് എങ്ങനെ ലീക്കായി എന്ന് ഇന്നും കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷെ രണ്ട് മൂന്ന് കാരണങ്ങള്‍ കൊണ്ട് അത് ലീക്കായേക്കാം. ഒന്നുകില്‍ സെന്‍സര്‍ ചെയ്യുമ്ബോള്‍ വരാം, അല്ലെങ്കില്‍ ലാബില്‍ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടേന്ന് തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്’ എന്നാണ് ഗായത്രി അശോക്‌ ചിത്രത്തെ കുറിച്ച് പറഞ്ഞത്.