മാധുരി ദീക്ഷിത് തന്റെ നായിക ആകേണ്ട ആ സംഭവത്തെ കുറിച്ച് മുകേഷ്!!

ഒരു സമയത്തു ബോളിവുഡ്  നിറസാന്നിധ്യമായ നടി ആയിരുന്നു മാധുരി ദീക്ഷിത്. താരത്തിന്റെ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടുമാറി എങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവം ആകുകയാണ് നായിക. 55 വയസ്സ് ഇപ്പോളും ഉണ്ടെങ്കിലും  തന്റെ യൗവനം ഇപ്പോളും  കാത്തുസൂക്ഷിക്കുന്നുണ്ട് താരം, ഇന്നും ഇത്രയും സുന്ദരി ആയിരിക്കുന്നതിന്റെ രഹസ്യം ആരാധകർ ചോദിക്കുന്നുണ്ട് താരത്തിനോട്. അഭിനയത്തിനേക്കാൾ കൂടുതൽ താല്പര്യം താരത്തിന് നൃത്തത്തിനോട് ആയിരുന്നു. കഥകിൽ  ആയിരുന്നു തന്റെ പ്രാവണ്യം പുലർത്തിയിരുന്നത് നടി.

താരത്തിന്റെ ആദ്യ സിനിമ അബോധയാണ്. തന്റെ അഭിനയസിദ്ധികൊണ്ടു സിനിമയിൽ താരത്തിന് ഒരു താരറാണി ആകാൻ തന്നെ കഴിഞ്ഞിരുന്നു. ബോളിവുഡിന്റെ ഈ സൂപർ നായിക നടൻ മുകേഷിന്റെ നായിക ആകേണ്ടതായിരുന്നു, എന്നാൽ നിർഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. 12000 രൂപയ്ക്കു മലയാളത്തിൽ  അഭിനയിക്കാം എന്ന് തീരുമാനിച്ച നടിയെ പിന്നീട് വേണ്ടാന്നു വെക്ക്‌വായിരുന്നു നടൻ മുകേഷ് ആ സംഭവത്തെ കുറിച്ച്  വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

ബോളിവുഡിൽ നിന്നും നിരവധി നടിമാർ അന്ന് മലയാളത്തിൽ അഭിനയിക്കാൻ എത്തിയിട്ടുണ്ട്.  താൻ തന്നെ അങ്ങനെ കുറച്ചു നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.  മമ്മൂക്കയും ഞാനും ഒന്നിച്ചു അഭിനയിക്കുന്ന ‘അകലെത്തെ അമ്പിളി’എന്ന ചിത്രത്തിൽ നടിയെ തേടി നോർത്ത് ഇന്ത്യയിൽ വരെ പോയി, മലയാളത്തിലെ നായികയെ വേണ്ട, അങ്ങനെ ഒരു പെൺകുട്ടിയെ കണ്ടെത്തി പക്ഷെ അവർ 15000 രൂപ ചോദിച്ചു ആ സമയം ആ പൈസ കൂടുതൽ ആണ്,  പിന്നീട് സുപ്രിയ പതക്ക് എന്ന നടിയാണ് ആ ചിത്രത്തിൽ അഭിനയിച്ചത് ,പിന്നീട് കാലങ്ങൾക്കു ശേഷം അന്ന് പെൺകുട്ടിയെ തപ്പിയറിങ്ങിയ പ്രൊഡക്‌ഷൻ കൺട്രോളർ  എന്നോട് പറഞ്ഞു അന്ന് 15000 രൂപയ്ക്കു വരാമെന്നു പറഞ്ഞ പെൺകുട്ടി മാധുരി ദീക്ഷിത് ആയിരുന്നു ഞാൻ ഒന്ന് ഞെട്ടിപ്പോയി ആ വാർത്ത കേട്ട് മുകേഷ് ഒരു പുഞ്ചിരിയോട്  പറയുന്നു.

Previous articleബാന്ദ്രയില്‍ 119 കോടിയുടെ അപ്പാര്‍ട്‌മെന്റ്!! ഷാരൂഖിന്റെയും സല്‍മാന്റെയും അയല്‍ക്കാരായി ദീപികയും രണ്‍വീറും!!!
Next article‘അക്കാരണത്താല്‍ നോവിക്കുന്ന പല വാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്’; തുറന്ന് പറഞ്ഞ് ഉണ്ണിമായ