ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് മുകേഷ്, ശ്രദ്ധ നേടി മുകേഷിന്റെ വാക്കുകൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് മുകേഷ്, ശ്രദ്ധ നേടി മുകേഷിന്റെ വാക്കുകൾ!

mukesh reacts news

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും മേതിൽ ദേവിക പറഞ്ഞു.

methil devika about mukesh

methil devika about mukesh

കേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. നാളുകൾ ആയി ഇരുവരും പിരിഞ്ഞാണ് താമസം. ദേവിക ഇപ്പോൾ പാലക്കാട്ട് ദേവികയുടെ വീട്ടിൽ ആണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിമുഖീകരിച്ച താരം പ്രചരിച്ച വാർത്തകൾ സത്യം ആണെന്നും എന്നാൽ വിവാഹമോചനത്തിന്റെ കാരണങ്ങൾ വിളിച്ച് പറഞ്ഞു മുകേഷിന്റെ മുഖത്തു ചെളി വാരി എറിയാൻ ഞാൻ ഒരുക്കൽ ആല്ലെന്നും അദ്ദേഹം ഇപ്പോഴും എന്റെ ഭർത്താവ് ആണെന്നുമാണ് മേതിൽ ദേവിക പറഞ്ഞത്.

mukesh latest news

mukesh latest news

എന്നാൽ ഇപ്പോൾ വിവാഹമോചന വാർത്തയുടെ മുകേഷും പ്രതികരിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഞാൻ എന്റെ കുടുംബകാര്യങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് പലതരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പലതവണ വന്നിട്ടുണ്ട്. എന്നാൽ അതിനോടൊന്നും ഒരിക്കൽ പോലും ഞാൻ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുന്നിൽ എന്റെ കുടുംബത്തിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എനിക്ക് താൽപ്പര്യം ഇല്ല. വിവാഹമോചന വാർത്ത സത്യമാണ്. എന്നാൽ അതിന്റെ കാരണം തുറന്ന് പറയാൻ എനിക്ക് താൽപ്പര്യം ഇല്ലെന്നും അത് തീർത്തും എന്റെ വ്യക്തിപരവും സ്വകാര്യവുമായ കാര്യം ആണെന്നും ആണ് മുകേഷ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

 

 

 

Trending

To Top