മമ്മൂട്ടിയ്ക്ക് ആരും നല്ല റോളുകള്‍ കൊടുത്തിരുന്നില്ല, ഇന്ന് ഈ നിലയില്‍ എത്താന്‍ കാരണം ഞാനാണ്! ആ വാക്കുകള്‍ പങ്കുവെച്ച് മുകേഷ്

പഴയകാല സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനല്‍ വഴി നടന്‍ മുകേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ കരിയറിനെ കുറിച്ചും മുകേഷ് പറഞ്ഞ…

പഴയകാല സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനല്‍ വഴി നടന്‍ മുകേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ കരിയറിനെ കുറിച്ചും മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ പിജി വിശ്വംഭരന്‍ പറഞ്ഞ തന്നോട് പറഞ്ഞ വാക്കുകളാണ് മുകേഷ് തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടത്.

മമ്മൂട്ടി ഇന്ന് ഈ നിലയില്‍ എത്താന്‍ ഒരു കാരണം താന്‍ ആണെന്നാണ് അന്ന് വിശ്വംഭരന്‍ ചേട്ടന്‍ പറഞ്ഞത് എന്ന് മുകേഷ് പറയുന്നു. സ്‌ഫോടനം എന്ന സിനിമയോടെയാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകള്‍ കണ്ട് തുടങ്ങിയത്. ആ സിനിമയില്‍ അദ്ദേഹത്തെ തന്നെ അഭിനയിപ്പിക്കണം എന്ന് സംവിധായകന് നിര്‍ബന്ധം ആയിരുന്നു എന്നും മുകേഷ് പറയുന്നു..അന്ന് താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി തന്നെ വേണം എന്ന് പറയാനുള്ള കാരണമായി വിശ്വംഭരന്‍

പറഞ്ഞ കാര്യം മുകേഷ് പങ്കുവെയ്ക്കുന്നത് ഇങ്ങനെ.. ഒരിക്കല്‍ സ്‌കൂട്ടറില്‍ പോയിക്കൊണ്ടിരിക്കെ മഴ പെയ്തതോടെ മമ്മൂട്ടിയും ഭാര്യയും വെയ്റ്റിംഗ് ഷെഡില്‍ കാത്ത് നിന്നു.. അന്ന് മമ്മൂട്ടയെ ആരും തിരച്ചറിഞ്ഞിരുന്ന് പോലും ഇല്ല.. കാറില്‍ വന്ന സംവിധായകന്‍ വിശ്വംഭരന്‍ ഇത് കണ്ടു.. ഭാവിയില്‍ നല്ലൊരു നടനാവേണ്ട താരമാണ് ഈ നില്‍ക്കുന്നത് എന്നോര്‍ത്ത് അദ്ദേഹം വിഷമിച്ചുവത്രെ..

അന്ന് വിശ്വംഭരന്‍ തീരുമാനിച്ചതാണ് മമ്മൂട്ടിയ്ക്ക് തന്റെ ചിത്രത്തില്‍ ഒരു പ്രധാനവേഷം.. അതുകൊണ്ട് മമ്മൂട്ടി രക്ഷപ്പെടുന്നുണ്ടെങ്കില്‍ രക്ഷപ്പെടട്ടെ..എന്നും അദ്ദേഹം ചിന്തിച്ചിരുന്നു എന്നാണ് വിശ്വംഭരന്‍ തന്നോട് പറഞ്ഞ ആ കഥ പങ്കുവെച്ച് മുകേഷ് പറഞ്ഞത്.