മുകേഷിന്റെ കഥകൾ ഇനി യൂട്യൂബുൽ കൂടി എല്ലാവര്ക്കും അറിയാം

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ…

1982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മുകേഷ് ഒരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയ പ്രതിനിധി കൂടിയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുകേഷിന്റെ വിവാഹ മോചന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്, ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചത്, എന്നാൽ ഈ രണ്ടാം വിവാഹവും ഇപ്പോൾ തകർച്ചയിൽ എത്തി നിൽക്കുകയാണ്.

വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ സിനിമ മേഖലയിൽ വീണ്ടും താരം സജീവമായിരിക്കുകയാണ്, ഇപ്പോൾ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. യൂട്യൂബിൽ മുകേഷിന്റെ കഥകൾ ഇനി എത്തുകയാണ്. തന്റെ കഥകൾ അവതരിപ്പിക്കുവാൻ വേണ്ടി മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ്. ഇതിന്റെ ടീസറും പുറത്തിറിക്കിയിട്ടുണ്ട്, നടൻ മമ്മൂട്ടിയും മോഹൻലാലും ആണ്  താരത്തിന്റെ ചാനലിന്റെ ടീസർ പുറത്തിറക്കിയത്. ഏറെ ശ്രദ്ധ നേടുകയാണ് മുകേഷിന്റെ പുതിയ ചാനലിന്.

മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി. ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, തൂവൽസ്പർശം, ഗോഡ് ഫാദർ…എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. മുകേഷ് – മോഹൻലാൽ, മുകേഷ് – ജയറാം, മുകേഷ് – ജഗദീഷ് കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിരുന്നു.