ആശുപത്രിയിൽ നിന്നും ലൈവിൽ എത്തി മുകേഷിന്റെ മകൻ !! കൊറോണയെ പറ്റിയുള്ള ശ്രാവണിന്റെ വീഡിയോ വൈറൽ

ലോകം മുഴുവൻ കൊറോണയിൽ ഭയന്ന് നിൽക്കുകയാണ്, സാധാരണക്കാർ മുതൽ സിനിമ താരങ്ങൾക്ക് വരെ കൊറോണ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊറോണയെ നേരിടാൻ കനത്ത ജാഗ്രതയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും. പലരുടെയും വിഡിയോകളും കുറിപ്പുകളും നിമിഷ…

mukesh-son

ലോകം മുഴുവൻ കൊറോണയിൽ ഭയന്ന് നിൽക്കുകയാണ്, സാധാരണക്കാർ മുതൽ സിനിമ താരങ്ങൾക്ക് വരെ കൊറോണ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊറോണയെ നേരിടാൻ കനത്ത ജാഗ്രതയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും. പലരുടെയും വിഡിയോകളും കുറിപ്പുകളും നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറുകയും ചെയ്യുന്നുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും പിന്തുണ അറിയിച്ച്‌ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിനിമാലോകവും അണിനിരന്നിട്ടുണ്ട്. പ്രധാനപ്പെട്ട വിവരങ്ങളുമായി താരങ്ങളും എത്തുന്നുണ്ട്. മുകേഷിന്റേയും സരിതയുടേയും മകനായ ശ്രാവണ്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി ക്കൊണ്ടിരിക്കുന്നത്. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യനായി ജോലി ചെയ്തുവരികയാണ് ശ്രാവണ്‍.

mukesh family

കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് ശ്രാവണ്‍ സംസാരിക്കുന്നത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വീ‍ഡിയോ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്,പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച്‌ നില്‍ക്കാതെ ആശുപത്രിയില്‍ കാണിക്കണമെന്ന് ശ്രാവണ്‍ പറയുന്നു.

അതുപോലെ പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ശ്രാവണ്‍ പറയുന്നു. കല്യാണം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ടുണ്ട് ശ്രാവണ്‍. മകന്‍ നായകനായെത്തിയപ്പോള്‍ അച്ഛന്‍ വേഷത്തില്‍ മുകേഷും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. നായികയുടെ അച്ഛനായിട്ടായിരുന്നു മുകേഷ് എത്തിയത്.

mukesh son

മാതാപിതാക്കള്‍ക്ക് പിന്നാലെയായി സിനിമയില്‍ അരങ്ങേറിയ ശ്രാവണിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. കുടുംബത്തില്‍ എല്ലാവരും കലാരംഗത്തുള്ളവരായതിനാല്‍ തനിക്കും അഭിനയത്തില്‍ താല്‍പര്യ മുണ്ടായിരുന്നുവെന്ന് ശ്രാവണ്‍ പറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തുക്കള്‍ക്കു പുറമേ ദുല്‍ഖറും ശ്രാവണും ഒരു വര്‍ഷം ഒരുമിച്ച്‌ പഠിച്ചിരുന്നു. സ്‌കൂളില്‍ വരുന്നതും പോകുന്നതുമൊക്കെ കാണാറുണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

മാതാപിതാക്കളെക്കുറിച്ച്‌ വാചാലനായും ഇടയ്ക്ക് ശ്രാവണ്‍ എത്തിയിരുന്നു. ഇരുവരും അവരുടെ സിനിമകളിലെ പോലെ തന്നെയാണ് ജീവിതത്തിലും എന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മകനെക്കുറിച്ചോര്‍ത്ത് തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് സരിത പറഞ്ഞിരുന്നു. അവന്റെ പുറകെ താന്‍ പോവാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

മകന് ഒരു ടെന്‍ഷന്‍ ഇല്ലെന്നും നൂറ് സിനിമയില്‍ അഭിനയിച്ച പോലയാണ് അവന്‍റെ നടപ്പെന്നും അവര്‍ പറഞ്ഞിരുന്നു. സരിത പല സിനിമകളിലും ഇമോഷണല്‍ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. കൂടുതലും കോമഡി കഥാപാത്രങ്ങളുമായാണ് മുകേഷ് എത്തിയത്. യഥാര്‍ത്ഥ ജീവിതത്തിലും അതേ സ്ഥിതി തന്നെയാണെന്നും ശ്രാവണ്‍ പറഞ്ഞിരുന്നു.