ഒരുപാട് പ്രതീക്ഷയോടെയായാണ് അതിൽ അഭിനയിച്ചത്, എന്നാൽ സംഭവിച്ചത് മറ്റൊന്ന്!

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍…

Muktha about Achanurangatha Veedu

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കൂടത്തായി പരമ്പരയിൽ ജോലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ശക്തമായ തിരിച്ചുവരവ് ആണ് മുക്ത നടത്തിയത്. മികച്ച പിന്തുണയാണ് മുക്തയുടെ അഭിനയത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന്  ലഭിച്ചത്. പരമ്പര അവസാനിച്ചപ്പോൾ പ്രേഷകർക്കെല്ലാം ഒന്നടങ്കം വിഷമം ആയിരുന്നു. തങ്ങളുടെ പ്രിയ നായികയെ ഇനി സ്‌ക്രീനിൽ കാണാൻ കഴിയില്ലല്ലോ എന്നോർത്ത്. പരമ്പര അവസാനിച്ചതിൽ ദുഃഖം അറിയിച്ചുകൊണ്ട് മുക്തയും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മുക്ത.
കൂടത്തായിലേക്ക് അവസരം ലഭിച്ചപ്പോൾ ആദ്യം ഭയം ആയിരുന്നു എങ്ങനെ അവതരിപ്പിക്കും എന്നോർത്ത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നും ഭയന്നിരുന്നു. എന്നാൽ പിന്നെ അഭിനയിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലേക്ക് ക്ഷണം ലഭിച്ചതിനു ശേഷം കേസിനെ കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അതിൽ ജോളിയുടെ വസ്ത്രധാരണം ശ്രദ്ധേയം ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അതൊക്കെ അനുകരിക്കാൻ ശ്രമിച്ച് തുടങ്ങി. പ്രേഷകരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് പ്രതികരണം ലഭിച്ചപ്പോൾ ആണ് ശരിക്കും സന്തോഷം തോന്നിയത്.
സിനിമയിൽ നിന്നും മികച്ച അവസരങ്ങൾക്കായി ഒരുസമയത്ത് കാത്തിരുന്നിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ഇനി നല്ല അവസരങ്ങൾ വരുമെന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു. എന്നാൽ അതായിരുന്നില്ല സംഭവിച്ചത്. അവസരങ്ങൾ വരുമെന്ന് കരുതിയെങ്കിലും മലയാളത്തിൽ നിന്ന് അഭിനയ സാധ്യതയുള്ള ഒരു അവസരം പോലും ലഭിച്ചില്ല. അപ്പോഴെക്കെ ശരിക്കും നിരാശ തോന്നിയിരുന്നു. നാലുവയസുള്ള മകൾ കൺമണി ഉൾപ്പടെ കുടുംബത്തിലെ മുഴുവൻ പേരും പൂർണ്ണ പിന്തുണയുമായി കൂടെ നിന്നത് കൊണ്ടാണ് തനിക്ക് ഈ പരമ്പരയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.