റിമി ചേച്ചിയുമായി വഴക്കുണ്ടാകാത്തതിന്റെ കാരണം അതായിരിക്കാം! - മലയാളം ന്യൂസ് പോർട്ടൽ
Film News

റിമി ചേച്ചിയുമായി വഴക്കുണ്ടാകാത്തതിന്റെ കാരണം അതായിരിക്കാം!

muktha about rimi

നടി മുക്തയും റിമി ടോമിയും തമ്മിൽ നാത്തൂന്മാർ ആണ്. റിമി ടോമിയുടെ സഹോദരന്റെ ഭാര്യയാണ് മുക്ത. സോഷ്യൽ മീഡിയയിൽ ഇവർ തമ്മിൽ ഒരുമിച്ചുള്ള വിഡിയോയും ഫോട്ടോഷും ഒക്കെ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ ചോതിക്കുമായിരുന്നു നിങ്ങൾ തമ്മിൽ നാത്തൂൻപോര് ഒന്നും ഇല്ലേ എന്ന്. എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മുക്ത. മുക്തയുടെ വാക്കുകൾ ഇങ്ങനെ, എന്തെങ്കിലും വിശേഷ അവസരങ്ങളിൽ മാത്രമാണ് ഞാനും റിമി ചേച്ചിയും തമ്മിൽ കാണുന്നത്. ഭർത്താവിനെയും കുഞ്ഞിനേയും നോക്കി ഞാൻ വീട്ടിൽ തന്നെ ഇരിക്കണം എന്ന അഭിപ്രായം ഒന്നും ചേച്ചിക്ക് ഇല്ല. പറ്റാവുന്ന അത്ര പ്രൊഫഷൻ മുന്നോട്ട് കൊണ്ട് പോകണം എന്ന് എന്നോട് റിമി ചേച്ചി പറയാറുണ്ട്. പ്രൊഫഷൻ മുന്നോട്ട് കൊണ്ടുപോകണം എന്ന് പറഞ്ഞു നല്ല പിന്തുണ തന്നെയാണ് ചേച്ചി എനിക്ക് തരാറുള്ളത്. ഞങ്ങൾ തമ്മിൽ കാണുന്നത് തന്നെ അപൂർവ്വം ആയാണ്.

ഞാനും ഇച്ചായനും മകളും ഒരു വീട്ടിൽ ആണ് താമസം. റിമി ചേച്ചിയും മമ്മിയും വേറൊരു വീട്ടിലും, സഹോദരിയും ഭർത്താവും വേറെ വീട്ടിലും. ഞങ്ങൾ എല്ലാവരും വേറെ വേറെ വീടുകളിൽ ആണ് താമസം. ഒരു പക്ഷെ നാത്തൂൻ വഴക്ക് ഉണ്ടാകാത്തതിന്റെ പ്രധാന കാരണം അത് തന്നെ ആയിരിക്കാം. മാസത്തിൽ പകുതി ദിവസവും റിമി ചേച്ചി ഷൂട്ടും മറ്റുമായി തിരക്കിൽ ആയിരിക്കും. ചേച്ചി ഷൂട്ട് കഴിഞ്ഞു വരുമ്പോഴേക്കും എനിക്ക് ഷൂട്ട് പോകേണ്ട ഷെഡ്യൂൾ വരും. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ മാത്രമാകും ഞങ്ങൾ ഒന്നിച്ച് കാണാറുള്ളത്. അപ്പോൾ വഴക്കടിക്കാൻ എവിടെയാണ് സമയം എന്നുമാണ് മുക്ത ചോദിക്കുന്നത്.

rimi and muktha

rimi and muktha

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

 

 

 

 

 

 

 

 

Trending

To Top
Don`t copy text!