മഞ്ജുവാര്യര്‍ വരെ ഞെട്ടിയ അഭിനയം!! വീണ്ടും മുക്തയുടെ കണ്‍മണി!

കുറച്ച് സിനിമകളെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മുക്ത. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വിവാഹ ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു…

കുറച്ച് സിനിമകളെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മുക്ത. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വിവാഹ ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അടുത്ത കാലത്താണ് വീണ്ടും പരമ്പരയിലൂടെ താരം തിരിച്ചു വന്നത്. കേരളക്കരയെ ആകെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി എടുത്ത സീരിയലിലാണ് മുക്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഏറെക്കാലത്തിന് ശേഷം മുക്തയുടെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു ആ പരമ്പര. മുക്തയുടെ മകള്‍ കണ്‍മണിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ കൊച്ചുകലാകാരിയാണ്. അമ്മയ്ക്ക് പുറമേ മകളും അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കണ്‍മണിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സാക്ഷാല്‍ മഞ്ജുവാര്യയെ വരെ ഞെട്ടിച്ച അഭിനയമായിരുന്നു കണ്‍മണി വീഡിയോയില്‍ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ മുക്തയുടെ മകളായ കിയാരയും നടി അതിഥി രവിയും കൂടി ചേര്‍ന്ന് അഭിനയിച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപും മഞ്ജുവാര്യരും ചേര്‍ന്ന് അഭിനയിച്ച ചിത്രത്തിലെ ഒരു രംഗം ആണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്. ഇടയ്ക്ക് വച്ച് ഒരു പ്രമുഖ ചാനലിന്റെ ഫ്‌ളോറില്‍ വച്ച് മകളെ വീട്ടു ജോലികളെല്ലാം ചെയ്യിപ്പിക്കാറുണ്ട്.. എന്നും മറ്റും മുക്ത നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് മുക്തയെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയത്.

എന്നാല്‍ അടുക്കള ജോലി മാത്രം അല്ല പാട്ടും ഡാന്‍സും അഭിനയവുമെല്ലാം മുക്ത മകളെ പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ മുക്ത പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. മുന്‍പ് നന്ദനത്തിലെ ബാലാമണി ആയി കണ്മണി തകര്‍ത്ത് അഭിനയിച്ചപ്പോഴും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് അവരെ സ്വീകരിച്ചത്.