വല്യേച്ചിയുടെ കിങ്ങിണിക്കുട്ടി, കുടുംബത്തിലേക്ക് ഒരാൾ കൂടിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുക്ത!

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍…

Muktha Latest Photos

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.muktha husband

അടുത്തിടെയാണ് മുക്തയുടെ ഭർത്താവിന്റെ സഹോദരിക്ക് കുഞ്ഞുപിറന്നത്. അതിന്റെ സന്തോഷം മുക്തയും റിമി ടോമിയും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. റിമി ടോമിയുടെ സഹോദരൻ ആണ് മുക്‌തയുടെ ഭർത്താവ് റിങ്കു റോമി. ഇവരുടെ ഇളയ സഹോദരിയായ റീനു ടോമിക്കാണ് ഇപ്പോൾ കുഞ്ഞുജനിച്ചിരിക്കുന്നത്. ഇപ്പോൾ മുക്ത പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മുക്തയുടെ മകള്‍ കണ്‍മണി എന്ന കിയാര റീനുവിന്റെ മകളെ മടിയിൽ ഇരുത്തി കളിപ്പിക്കുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി എത്തിയ സന്തോഷം മുക്ത ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തില്‍ ആദ്യമായാണ്‌ കണ്‍മണി ഒരു കുഞ്ഞിനെ എടുക്കുന്നത് എന്നാണ് പോസ്റ്റിന് താഴെ മുക്ത കുറിച്ചത്. വീഡിയോ കണ്ടു നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്. മുക്തയും റിമിയും കൂടി ഒരുമിച്ചുള്ള രസകരമായ വിഡിയോകൾ റിമി ടോമി തന്റെ യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ വിഡിയോകൾക്ക് ലഭിക്കുന്നത്.