പുതിയ സന്തോഷം പങ്കുവെച്ച് മുക്ത, ആശംസകൾ നേർന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷം പങ്കുവെച്ച് മുക്ത, ആശംസകൾ നേർന്ന് ആരാധകരും!

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ തന്റെ വീടിന്റെ കുറച്ച് ചിത്രങ്ങൾ ആണ് മുക്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ രണ്ടാം വാർഷിക ദിനത്തിൽ ആണ് മുക്ത ചിത്രങ്ങൾ പുറത്ത് വിട്ടത്. തന്റെ സഹോദരനും കുടുംബത്തിനും വേണ്ടി ഗായിക റിമി ടോമി ആണ് ഈ വീട് റിങ്കുവിനും മുക്തയ്ക്കുമായി സമ്മാനിച്ചത്. താങ്ക് യു ചേച്ചി എന്ന തലക്കെട്ടോടെയാണ് മുക്ത വീടിന്റെ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ വീടിന്റെ ഭംഗിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത്  വന്നിരിക്കുന്നത്. വെളുത്ത നിറത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന വീടിന് ഇൻഡോർ പ്ലാന്റുകൾ ആണ് കൂടുതൽ മനോഹരം ആക്കിയിരിക്കുന്നത്.

വെളുത്ത നിറത്തിനു പ്രാധാന്യം നൽകി ഒരുക്കിയ വീട് ആയത് കൊണ്ട് തന്നെ വൈറ്റ് ഫോറെസ്റ്റ് എന്നാണ് മുക്ത തന്റെ വീടിനെ നാമകരണം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ  എന്ന് പറഞ്ഞുകൊണ്ടാണ് അടുക്കളയുടെ ചിത്രം താരം പങ്കുവെച്ചത്. അതി മനോഹരം എന്നും ഇങ്ങനെ ഇത്ര മനോഹരമായി പരിപാലിക്കാൻ എങ്ങനെ കഴിയുന്നു എന്നനുമാണ് ആരാധകർ ചോദിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!